ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. കൂടുതൽ ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ ഇവിടെ മത്സരിപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചു.

കെജ്രിവാളിന് ഡൽഹിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിയോഗിച്ചിരിക്കുകയാണ് പാർട്ടി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ എല്ലാ ലോക്സഭാ സീറ്റിലും മത്സരിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം.

ഉത്തർപ്രദേശിലെ ചില മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കും. ഫെബ്രുവരിക്ക് മുൻപ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കിഴക്കൻ യുപിയിലും പടിഞ്ഞാറൻ യുപിയിലും മത്സരിക്കാനും തീരുമാനമുണ്ട്.

രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസമാണ് ദേശീയ തലത്തിൽ തങ്ങളുടെ പ്രധാന അജണ്ടയെന്നാണ് പാർട്ടി വക്താവ് സഞ്ജയ് സിങ് വ്യക്തമാക്കിയത്.

ഡൽഹിയിൽ ബിജെപിയെ തോൽപ്പിക്കണം എന്നാഗ്രഹിക്കുന്നവർ കോൺഗ്രസിനല്ല വോട്ട് ചെയ്യേണ്ടത് ആംആദ്മി പാർട്ടിക്കാണെന്നാണ് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞതെന്നും കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ലെന്നും സിങ് വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook