ന്യൂഡൽഹി: ബിജെപിയുടെ യുവജന വിഭാഗത്തിൽ നിന്നുള്ള പ്രതിഷേധക്കാർ തന്റെ വസതിക്ക് പുറത്തുള്ള ബാരിയർ തകർത്ത് വീടിനു നേർക്ക് ആക്രമണം നടത്തിയെന്ന് ആരോപിച്ചതിന് പിറകെ സംഭവത്തെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഗുണ്ടായിസത്തെ അപലപിക്കുകയാണെന്നും രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറായ ഒരു സാധാരണ പൗരനാണെന്നും അദ്ദേഹം പറഞ്ഞു.
“കേജ്രിവാൾ എല്ലത് പ്രധാനമല്ല…ഞാൻ രാജ്യത്തെ ഒരു സാധാരണ പൗരനാണ്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാം. എന്നാൽ ഇത്തരത്തിലുള്ള ഗുണ്ടായിസം കൊണ്ട് രാജ്യം മുന്നോട്ടു പോകില്ല,” അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.
“രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും ഇരുപത്തൊനാനം നൂറ്റാണ്ടിലെ ഭാരതം നിർമ്മിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മൾ ഒരുമിച്ച് സ്നേഹത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂ. വൃത്തികെട്ട രാഷ്ട്രീയം, പരസ്പരം പോരടിക്കൽ, ഗുണ്ടായിസം എന്നിവയാൽ രാജ്യത്തിന്റെ എഴുപത്തഞ്ചു വർഷം ഇതിനകം നശിപ്പിച്ചിട്ടുണ്ട്,” ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ കേജ്രിവാൾ പറഞ്ഞു.
Also Read: നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ അഫ്സ്പ നിയമം ഒഴിവാക്കി
‘ഇപ്പോൾ, രാജ്യം ഭരിക്കുന്ന പാർട്ടി രാജ്യതലസ്ഥാനത്ത് ഇത്തരത്തിൽ ഗുണ്ടായിസം നടത്തുകയാണെങ്കിൽ, യുവാക്കളിൽ എന്ത് സന്ദേശമാണ് എത്തുന്നത്? ഇത് മാത്രമാണ് ശരിയെന്ന് സാധാരണ യുവാക്കൾ വിചാരിക്കും. ഇതൊരു തെറ്റായ സന്ദേശമാണ്, രാജ്യത്തിന് ഇതുപോലെ പുരോഗമിക്കാൻ കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിഷേധം അറിയിച്ചിരുന്നു. “കെജ്രിവാൾജിയെ തടയുന്നതിൽ ബിജെപി പരാജയപ്പെട്ടു, അദ്ദേഹത്തെ പരാജയപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു, അതിനാൽ അവർ അദ്ദേഹത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുകയാണ്…അദ്ദേഹത്തെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണം,” സിസോദിയ പറഞ്ഞു.