scorecardresearch

'എന്‍സിപിയെ ഒന്നിച്ച് നിര്‍ത്തണം'; ശരദ് പവാറിനോട് അപേക്ഷയുമായി അജിത് പക്ഷം

രണ്ട് ദിവസത്തിനിടയിലെ രണ്ടാം കൂടിക്കാഴ്ചയാണിത്

രണ്ട് ദിവസത്തിനിടയിലെ രണ്ടാം കൂടിക്കാഴ്ചയാണിത്

author-image
WebDesk
New Update
NCP | Sharad Pawar | Ajith Pawar

അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി നേതാക്കള്‍ ശരദ് പവാറിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

മുംബൈ: എന്‍സിപിയെ ഒരുമിച്ച് നിര്‍ത്തണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പക്ഷത്തിലെ നേതാക്കാള്‍ മുതിര്‍ന്ന നേതാവായ ശരദ് പവാറിനെ വീണ്ടും സന്ദര്‍ശിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം കൂടിക്കാഴ്ചയാണിത്.

Advertisment

ഞായറാഴ്ച അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍ എന്നിവര്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു.

"ഇന്ന് അജിത് പവാറും സുനില്‍ താത്കറയും ഞാന്‍ ശരദ് പവാറുമായി വൈബി ചവാന്‍ സെന്ററില്‍ വച്ച് കൂടിക്കാഴ്ച നടത്തി. എന്‍സിപിയെ ഒരുമിച്ച് നിര്‍ത്തണമെന്ന് അദ്ദേഹത്തോടെ അപേക്ഷിച്ചു. അദ്ദേഹം ഞങ്ങളെ കേട്ടെങ്കിലും മറുപടി നല്‍കിയില്ല," പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

അജിത് പവാര്‍ പക്ഷം മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനൊപ്പം ചേര്‍ന്നതിന് ശേഷം ശരദ് പവാറുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഞായറാഴ്ച സംഭവിച്ചത്. ജൂലൈ രണ്ടിനായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എട്ട് എന്‍സിപി എംഎല്‍എമാരും മന്ത്രിമാരായി ചുമതലയേറ്റിരുന്നു.

Advertisment

സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ എല്ലാ മന്ത്രിമാരും അജിത് പവാറിന്റെ നേതൃത്വത്തില് പ്രവര്‍ത്തിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു.

എന്‍സിപി മന്ത്രിമാര്‍ ശരദ് പവാറിനോട് ക്ഷമ ചോദിച്ചതായി ശരദ് പവാറിന്റെ വിശ്വസ്തന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.

ശരദ് പവാര്‍ സഖ്യത്തിനൊപ്പമുള്ള എന്‍സിപി സഹപ്രവര്‍ത്തകരെ ആക്രമിക്കരുതെന്ന് അജിത് പവാര്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

നമ്മള്‍ അധികാരത്തിലെത്തിയതിനാല്‍ ശരദ് പവാര്‍ പക്ഷത്തുള്ള എൻസിപി എംഎല്‍എമാര്‍ നമുക്കെതിരെ വിമര്‍ശനം ഉന്നയിക്കുമെന്നും വര്‍ഷങ്ങളായി ഒപ്പം പ്രവര്‍ത്തിച്ചവരോട് അതേ രീതിയില്‍ നമ്മള്‍ തിരിച്ചടിക്കരുതെന്നും അജിത് പവാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഒരു മന്ത്രി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ ശരദ് പവാറുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നവിസ് പറയുന്നത്.

വര്‍ഷകാല നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 27 പേര്‍ ഹാജരായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻസിപി എംഎൽഎ നവാബ് മാലിക് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത 24 എന്‍സിപി എംല്‍എമാരില്‍ അജിത് പവാര്‍, കാബിനറ്റ് മന്ത്രിമാരായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ഹസന്‍ മുഷ്രിഫ്, അദിതി തത്കറെ, സഞ്ജയ് ബന്‍സോദ്, ധനഞ്ജയ് മുണ്ടെ, അനില് പാട്ടീല്‍, ധര്‍മ്മറാവും ആത്രം എന്നിവര്‍ ഭരണപക്ഷത്താണ് ഇരുന്നത്.

Ncp Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: