അൽമാറ്റി: കസാഖിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാറ്റിക്ക് സമീപം 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമുള്ള വിമാനം തകർന്നതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. യാത്രക്കാരിൽ ചിലർ രക്ഷപ്പെട്ടിട്ടുണ്ടെന്നും, അപകടസ്ഥലത്ത് അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അൽമാറ്റി വിമാനത്താവളം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ സ്ഥിരീകരിച്ചു.
Крушение самолёта авиакомпании «Bek Air» во время вылета из аэропорта Алматы. Сегодня утром. Есть жертвы. Информация уточняется. Видео Инстаграм: @maral_yerman pic.twitter.com/1Q3QcC4qfD
— Александр Цой (@Alexandr_Tsoy) December 27, 2019
#Bekair plane crashes after take off from Almaty Airport #flight2100 #Almaty #Алматы pic.twitter.com/qx9HiKbjSn
— Hamadi Aram (@H_Aram) December 27, 2019
വിമാനം ടേക്ക് ഓഫിന് ശേഷം ഒരു കോൺക്രീറ്റ് വേലി തകർക്കുകയും തുടർന്ന് ഇരുനില കെട്ടിടത്തിൽ ഇടിയ്ക്കുകയുമായിരുന്നു എന്ന് കസാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ കമ്മിറ്റി അറിയിച്ചു. ബെക്ക് എയർവേസിന്റെ Z2100 എന്ന വിമാനമാണ് തകർന്നത്. മരിച്ചവരിൽ ആറ് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്.
#Flight2100 #Bekair #Almaty #Алматы pic.twitter.com/vHIKJK7nJh
— Игор (@Comrade_Mac_) December 27, 2019
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് അടിയന്തര സംഘം നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും കാണാം. മധ്യേഷ്യൻ രാജ്യത്തിന്റെ തലസ്ഥാന നഗരമായ നൂർ-സുൽത്താനിലേക്കുള്ള വിമാനമാണ് തകർന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook