കവാസാക്കിയുടെ പുതിയ മോഡലായ നിഞ്ച 400 ഇന്ത്യയില്‍ പുറത്തിറക്കി. 4.69 ലക്ഷം രൂപയാണ് വില. നേരത്തേയുളള 300 സിസി മോഡലിനേക്കാള്‍ കരുത്തനാണ് പുതിയ ബൈക്ക്. കവാസാക്കിയുടെ ഫ്ലാഗ്ഷിപ്പ് ബൈക്കായ നിഞ്ച എച്ച്2 മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബൈക്ക് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത തലമുറ ഇരട്ട ഹെഡ്‍ ലാമ്പ് ബൈക്കിന്റെ പ്രത്യേകതയാണ്.

എല്‍ഇഡി ടൈലൈറ്റ് ആണ് ബൈക്കിനുളളത്. 2016 നിഞ്ച ഇസഡ്എക്സ്-10ആര്‍ മോഡലില്‍ നിന്നാണ് ഇതിന്റെ പ്രചോദനം ലഭിച്ചിരിക്കുന്നത്. 41 എംഎം ഫ്രണ്ട് ഫോക്സ്, അഡ്ജസ്റ്റ് ചെയ്യാന്‍ കവിയുന്ന റിയര്‍ മോണോഷോക്ക്. 310 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

നിഞ്ച 300 മോഡലുകള്‍ തുടക്കക്കാര്‍ക്ക് വേണ്ടിയായിരുന്നു കമ്പനി തയ്യാറാക്കിയിരുന്നത്. അത് പോലെ അനുഭവസമ്പന്നരായ റൈഡര്‍മാര്‍ക്ക് വേണ്ടിയായിരുന്നു നിഞ്ച 650 ഒരുക്കിയത്. ഇത് രണ്ടിനും ഇടയിലുളള ബൈക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായാണ് പുതിയ മോഡല്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ 399 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ 10 പിഎസ് പ്രത്യേകതയാണ്. കെആര്‍ടി എഡിഷനായ പുതിയ മോഡല്‍ പച്ച നിറത്തിലാണ് ലഭ്യമാകുക. നിഞ്ച 400 അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഏപ്രില്‍ മാസം തന്നെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ഓഫര്‍ ലഭ്യമാകുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ