ചെന്നൈ: പുതിയ സിനിമകൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നു. മണിരത്നം ചിത്രമായ കാട്രു വെളിയിടൈ റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തന്നെ വ്യാജ സൈറ്റുകൾ അപ്‌ലോഡ് ചെയ്തു. തിയേറ്ററിൽനിന്നും മൊബൈലിലോ മറ്റേതെങ്കിലും മാർഗത്തിലോ ചിത്രീകരിച്ച വ്യാജ പതിപ്പുകളാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമിൾ റോക്കേസ്, ടൊറന്റോ എന്നീ സൈറ്റുകളിൽ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മലയാളം ചിത്രമായ ഗ്രേറ്റ് ഫാദറും ഇക്കൂട്ടത്തിലുണ്ട്.

ചലച്ചിത്ര ലോകം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇത്തരം വ്യാജ സൈറ്റുകൾ. പുതിയ ചിത്രങ്ങൾ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതുമൂലം വൻ നഷ്ടമാണ് സിനിമാക്കാർക്ക് ഉണ്ടാകുന്നത്. തമിഴ് സിനിമാലോകം ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിൽ നിന്നാണ്. ജയം രവി സ്വാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ബോഗൻ എന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നിൽ തമിൾ റോക്കേഴ്‌സ് ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സൂര്യ നായകനാകുന്ന സിങ്കം 3 ക്കെതിരെയും തമിള്‍ റോക്കേഴ്‌സ് വെല്ലുവിളി നടത്തിയിരുന്നു. ചിത്രം പുറത്തിറങ്ങുന്ന അന്ന് തന്നെ ഫെയ്സ്‌ബുക്കിലൂടെ ലൈവായി കാണിക്കുമെന്നായിരുന്നു വെല്ലുവിളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ