വായ തുറക്കൂ, ഇന്ത്യ കാത്തിരിക്കുന്നു ; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ഹു​ൽ ഗാന്ധി

ഭ​ര​ണ​കൂ​ടം പീ​ഡ​ക​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും എന്തുകൊണ്ടാണ് സംരക്ഷിക്കുന്നതെന്ന് രാഹുലിന്റെ ചോദ്യം

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​​മ​ങ്ങ​ളി​ൽ മൗ​നം തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്രെ പ്രതികരണം.

ര​ണ്ട് ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഗാന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ​വ​യ്ക്കുന്നത് . സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തു വ​ർ​ധി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളോ​ടു​ള്ള താ​ങ്ക​ളു​ടെ നി​ല​പാ​ടെ​ന്ത്? , എ​ന്തു​കൊ​ണ്ടാ​ണ് ഭ​ര​ണ​കൂ​ടം പീ​ഡ​ക​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​ത്? ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണ്, സം​സാ​രി​ക്കു എ​ന്നും രാ​ഹു​ൽ കു​റി​ച്ചു. #SpeakUp എ​ന്ന ഹാ​ഷ്ടാ​ഗും ട്വീ​റ്റി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kathua unnao rape cases rahul gandhi demands prime minister to give explantion to this

Next Story
ഹൃദയഭേദകമായ സംഭവം, അവള്‍ക്ക് നീതി ലഭിക്കണം: കത്തുവ ക്രൂരതയെ അപലപിച്ച് ദുല്‍ഖര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com