ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയിൽ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പരസ്യമായി ന്യായീകരിച്ച് റാലിയില്‍ പങ്കെടുത്ത ബിജെപി മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി മെഹബൂബ മുഫ്തി സ്വീകരിച്ചു. വനം ,വാണിജ്യ വകുപ്പ് മന്ത്രിമാരായ ചൗധരി ലാൽ സിങ്ങ് , ചധർ പ്രകാശ് എന്നിവരുടെ രാജിയാണ് സ്വീകരിച്ചത്.

നേരത്തെ ഇരുവരുടെയും രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ പീഡന വിവാദത്തിന്റെ പേരില്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന ഭീഷണിയില്‍നിന്നു പിഡിപി പിന്മാറി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പി.ഡി.പി. നേതാവ്‌ കൂടിയായ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. മന്ത്രിമാര്‍ വെള്ളിയാഴ്‌ച രാജി പ്രഖ്യാപിച്ചെങ്കിലും കത്ത്‌ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നില്ല.

രാജ്യതാല്‍പര്യ പ്രകാരമാണു രാജിയെന്നു ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്‌ അറിയിച്ചു. പീഡകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. അതേ സമയം, പീഡകരെ പിന്തുണച്ചുള്ള റാലിയില്‍ പങ്കെടുത്തതിനു വിശദീകരണവുമായി മന്ത്രി ലാല്‍ സിങ്‌ രംഗത്തെത്തി.

സമാധാനമുണ്ടാക്കാനാണു താന്‍ ശ്രമിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരുടെ വാക്കുകള്‍ക്കു ചെവികൊടുത്തത്‌ തെറ്റല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കുഞ്ഞിനെ ക്രൂര പീഡനങ്ങൾക്കൊടുവിൽ കൊന്നു തള്ളിയ പ്രതികളെ ന്യായീകരിച്ചതോടെ ഇരുവർക്കുമെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയർന്നത്.
ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്തുവയി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെണ്‍കുട്ടിയെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് ഒരാഴ്ചയോളം എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ