ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കത്തുവയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ക്രൂരതയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

വിഷയത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനെയും ഇദ്ദേഹം വിമർശിച്ചു.

“എങ്ങിനെയാണ് ഇത്തരമൊരു കേസിലെ പ്രതികളെ ആർക്കെങ്കിലും ന്യായീകരിക്കാൻ സാധിക്കുക?” രാഹുൽ ഗാന്ധി ചോദിച്ചു. പ്രതികളെ ശിക്ഷിക്കാതിരിക്കാൻ സാധിക്കില്ലെന്ന് ട്വിറ്ററിൽ കുറിച്ച അദ്ദേഹം നിരപരാധിയായ ഒരു കുഞ്ഞിന് നേർക്കുണ്ടായ ഇത്രയും നീചമായ ക്രൂരതയെ ന്യായീകരിച്ച് നമ്മൾ എന്ത് നേടുമെന്നും അദ്ദേഹം ചോദിച്ചു.

കത്തുവയിലെ രസന ഗ്രാമവാസിയായ പെൺകുട്ടിയെ ജനുവരി 10നാണ് കാണാതായത്. പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിസം റോഡരികിൽ കണ്ടെത്തുകയായിരുന്നു. തടവിലാക്കിയ പ്രതികൾ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook