ശ്രീനഗർ: കശ്മീരിലെ കത്തുവയിൽ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പരസ്യമായി ന്യായീകരിച്ച ബിജെപി മന്ത്രിമാർ രാജിവെച്ചു.

വനം ,വാണിജ്യ വകുപ്പ് മന്ത്രിമാരായ ചൗധരി ലാൽ സിങ്ങും , ചധർ പ്രകശും രാജിക്കത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് നൽകി. നേരത്തെ ഇരുവരുടെയും രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുവെന്നായിരുന്നു റിപ്പോർട്ടുകൾ.

കുഞ്ഞിനെ ക്രൂര പീഡനങ്ങൾക്കൊടുവിൽ കൊന്നു തള്ളിയ പ്രതികളെ ന്യായീകരിച്ചതോടെ ഇരുവർക്കുമെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയർന്നത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്തുവയി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെണ്‍കുട്ടിയെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേത്ര​ത്തി​ന​ക​ത്ത് വ​ച്ച് ഒരാഴ്ചയോളം എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook