നുഴഞ്ഞുകയറ്റത്തിനെതിരായ സൈനിക നീക്കം; ഉറിയിൽ ഒരു ലഷ്കർ പ്രവർത്തകൻ പിടിയിൽ, ഒരാൾ കൊല്ലപ്പെട്ടു

നുഴഞ്ഞുകയറ്റ സംഘത്തിൽ ആറുപേരാണുള്ളതെന്നും അവരുമായി ഒരു ഏറ്റുമുട്ടൽ നടന്നതായും സൈന്യം

Kashmir news, Kashmir pakistan militant, Uri Pakistan militant, Kashmir army news, Srinagar militant Kashmir, indian express news, current affairs today, സൈന്യം, malayalam news, news in malayalam, latest news in malayalam, malayalam latest news, ie malayalam

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിനെതിരായ സൈനിക നീക്കത്തിനിടെ പാകിസ്താനിൽ നിന്നുള്ള 19 വയസ്സുകാരനായ ലഷ്‌കറെ ത്വയ്യിബ പ്രവർത്തകനെ ജീവനോടെ പിടികൂടിയതായി സൈന്യം. സൈനിക നീക്കത്തിൽ ഒരു തീവ്രവാദി കൊല്ലപ്പെടുകയും മൂന്ന് ഇന്ത്യൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായും സൈന്യം അറിയിച്ചു.

നിയന്ത്രണരേഖക്ക് സമീപം ഗോസി 19 ഇൻഫൻട്രി ഡിവിഷനിൽ സംശയാസ്പദമായ ചലനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ പതിനെട്ടിനാണ് സൈനിക നീക്കം ആരംഭിച്ചതെന്ന് മേജർ ജനറൽ വീരേന്ദർ വട്സ് ബാരാമുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നുഴഞ്ഞുകയറ്റ സംഘത്തിൽ ആറുപേരാണ് ഉള്ളതെന്ന് കരുതുന്നതായും അവരുമായി ഒരു ഏറ്റുമുട്ടൽ നടന്നതായി അദ്ദേഹം പറഞ്ഞു. അവരിൽ നാലുപേർ വേലിയുടെ മറുവശത്തായിരുന്നപ്പോൾ, രണ്ടുപേർ ഞങ്ങളുടെ പ്രദേശത്ത് വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More: പഞ്ചാബ്: സിദ്ദു കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; അമരീന്ദർ ഡൽഹിയിൽ

മറുവശത്തുണ്ടായിരുന്ന നാല് ഭീകരർ സസ്യങ്ങൾ നിറഞ്ഞ പ്രദേശത്തെ പരിസ്ഥിതി മുതലെടുത്ത് പിഒകെയിലേക്ക് തിരിച്ചുപോയെന്നും ബാക്കിയുള്ള രണ്ടുപേർ അതിർത്തിക്കുള്ളിൽ കയറിയെന്നും അദ്ദേഹം പറഞ്ഞു.

“26 നു പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ മറ്റൊരാൾ തന്റെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ധാർമ്മികത പോലെ, ആവശ്യമായ മുൻകരുതലുകൾ എടുത്ത ശേഷം, ജീവനോടെ കസ്റ്റഡിയിലെടുത്തു,”ഉദ്യോഗസ്ഥൻ പറഞ്ഞു.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒകര ജില്ലക്കാരനായ 19 വയസ്സുള്ള അലി ബാബർ പാർറ എന്നയാളാണ് പിടിയിലായ നുഴഞ്ഞുകയറ്റക്കാരനെന്നും സൈന്യം അറിയിച്ചു.

Read More: കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിൽ ചേർന്നു

“യുവാവ് ഒരു ലഷ്‌കറെ തോയ്ബ അംഗം ആണെന്നും മുസാഫറാബാദിൽ പരിശീലനം നേടിയെന്നും സമ്മതിക്കുകയും ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ൽ മുസാഫറാബാദിലെ ഖാദിവാലയിലെ ഖൈബർ ക്യാമ്പിൽ മൂന്നാഴ്ച പരിശീലനം ലഭിച്ചതായി യുവാവ് വെളിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kashmir uri militant srinagar pakistan

Next Story
പഞ്ചാബ്: സിദ്ദു കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; അമരീന്ദർ ഡൽഹിയിൽNavjot Singh Sidhu, punjab congress, ppcc chief, Punjab congress turmoil, Amarinder Singh, punjab congress dissent, congress news, Punjab news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com