ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ മുഹമ്മദ് ടെററിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ഭീകരൻ ജെഇഎം കമാൻഡർ ആയിരുന്ന ഷാം സോഫിയാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്

Jammu and kashmir, pulwama, pulwama encounter, jaish e mohammed, JeM terrorist killed, tral, awantipora, jammu and kashmir police, കശ്മീർ, ജമ്മു കശ്മീർ, ഏറ്റമുട്ടൽ, ജയ്ഷെമുഹമ്മദ്, ജെഇഎം, Malayalam News, News in Malayalam, Malayalam Latest News, Latest News in Malayalam, IE Malayalam

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ടെററിസ്റ്റ് കമാൻഡറായ ഭീകര നേതാവ് ഷാം സോഫി കൊല്ലപ്പെട്ടു.

ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിലെ ത്രാൽ പ്രദേശത്തുള്ള തിൽവാണി മൊഹല്ല വഗ്ഗാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതോടെ സേന അവിടെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്യുകയായിരുന്നെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടലുണ്ടായെന്നും സൈന്യം തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊല്ലപ്പെട്ട ഭീകരൻ ജെഇഎം കമാൻഡർ ആയിരുന്ന ഷാം സോഫിയാണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (കശ്മീർ) വിജയ് കുമാർ പറഞ്ഞു.

“മുൻ ജെഇഎം കമാൻഡർ, ഭീകരവാദി ഷാം സോഫി ത്രാലിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു,” ഐജിപി കശ്മീർ സോൺ പോലീസിന്റെ ട്വിറ്റർ ഹാൻഡിലിൽ പറയുന്നു.

Also Read: ഇന്ത്യ-ചൈന പതിമൂന്നാം സൈനികതല ചർച്ച പരാജയം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kashmir top jem terrorist commander killed in pulwama

Next Story
ലഖിംപൂർ ഖേരി: അജയ് മിശ്രയെ നീക്കണം, ജുഡീഷ്യൽ അന്വേഷണം വേണം; കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടുLakhimpur kheri violence, Congress leaders meet President, President Ram Nath Kovind, MoS ajay Mishra, Lakhimpur probe, Priyanka Gandhi, Rahul Gandhi, Mallikarjun Kharge, UP news, India news, Indian express, ലഖിംപൂർ ഖേരി, കോൺഗ്രസ്, രാഷ്ട്രപതി, രാംനാഥ് കോവിന്ദ്, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com