ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനിലെ കപ്റാനില്നിന്നുമാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.
Jammu & Kashmir: Three policemen who were kidnapped by terrorists in south Kashmir's Shopian, found dead. pic.twitter.com/OV9xwHrDBn
— ANI (@ANI) September 21, 2018
മൂന്ന് ആഴ്ച മുന്‍പ് കശ്മീരില്‍നിന്നും മൂന്ന് പൊലീസുകാരെയും അവരുടെ എട്ടു കുടുംബാംഗങ്ങളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് റിയാസ് നയികൂ 12 മിനിറ്റ് വീഡിയോ പുറത്തുവിട്ടിരുന്നു. തങ്ങളുടെ കൂട്ടത്തിലുള്ളവരുടെ ബന്ധുക്കള്‍ പൊലീസ് കസ്റ്റഡിയില്‍ ആണെന്നും മൂന്നു ദിവസത്തിനുള്ളില്‍ അവരെ വിട്ടയച്ചില്ലെങ്കില്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉള്ളവരെ കൊലപ്പെടുത്തുമെന്നും വീഡിയോയില്‍ ഭീഷണി ഉണ്ടായിരുന്നു.
ചൊവ്വാഴ്ച ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവയ്ക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക എന്നതായിരുന്നു ഭീഷണി. ഇതിനുപിന്നാലെയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.