ശ്രീനഗർ: ഭീകരരർക്ക് സാമ്പത്തിക സഹായം എത്തിച്ചുനൽകിയെന്ന കേസിൽ കാശ്മീർ സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിക്കും രണ്ട് ഹുറിയത്ത് നേതാക്കൾക്കും എൻഐഎ സമൻസ് അയച്ചു. കാശ്മീർ ട്രേഡേർസ് ആന്റ് മാർക്കറ്റിംഗ് ഫെഡറേഷൻ തലവൻ യാസീൻ ഖാൻ, പിഎച്ച്ഡി വിദ്യാർത്ഥിയായ ആല ഫാസിൽ, ഹുറിയത്ത് നേതാക്കളായ വാലി മുഹമ്മദ്, ഹമീദ് മെർഗ്രെ എന്നിവർക്കാണ് സമൻസ് നൽകിയത്.

അതേസമയം കാശ്മീർ ട്രഡേർസ് ബോഡി യാസീൻ ഖാന് സമൻസ് നൽകിയതിനെതിരെ നാളെ കടകളടച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ന്യൂഡൽഹിയിലെ ദേശീയ അന്വേഷണ ഏജൻസി ആസ്ഥാനത്താണ് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതുവരെ പത്തോളം പേരെ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗീലാനിയുടെ മരുമകനായ അൽത്താഫ് അഹമ്മദ് ഷാ, പ്രമുഖ ബിസിനസുകാരനായ സഹോർ വാലി എന്നിവർ ഈ പട്ടികയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ