ന്യൂഡൽഹി: രാജ്യം ഒറ്റകെട്ടായി പിന്തുണ നല്‍കാത്ത കാലത്തോളം ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീർ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കാശ്മീർ പ്രശ്നം സംബന്ധിച്ച ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഫ്തി. ചര്‍ച്ചയില്‍ കശ്മീരിലെ സുരക്ഷാ സാഹചര്യം വിഷയമായി.

“കശ്മീരില്‍ നമ്മള്‍ യുദ്ധം ചെയ്യുന്നത് ക്രമസമധാനത്തെ സംബന്ധിച്ച പ്രശ്നത്തോടല്ല. മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാജ്യവും ഒറ്റക്കെട്ടായി പിന്തുണയ്ക്കാത്ത കാലത്തോളം സംസ്ഥാനത്തെ യുദ്ധത്തില്‍ വിജയിക്കാനാവില്ല”, മുഫ്തി പറഞ്ഞു. “കശ്മീരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികളാണ്. ഇപ്പോള്‍ ചൈന പോലും നമ്മുടെ വിഷയത്തില്‍ തലയിടാന്‍ ആരംഭിച്ചു. കശ്മീരിലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നതില്‍ സംതൃപ്തിയുണ്ടെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

ജി.എസ്.ടി പ്രഖ്യാപനത്തിലും കാശ്മീരിന് പ്രത്യേക പരിഗണന ലഭിക്കുമെന്നു തന്നെയാണ് രാഷ്ട്രപതി ഉറപ്പ് നല്‍കിയതെന്നും മുഫ്തി പറഞ്ഞു. അടിക്കടിയുളള ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് കശ്മീര്‍. ജൂലൈ 12ന് ബുദ്ഗാമില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. ഈ ആഴ്ച്ചയാദ്യം ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരാണ് ഭീകരാക്രമണത്തില്‍ ആനന്ദ്നാഗില്‍ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ