scorecardresearch

കശ്മീര്‍: മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും വീട്ടു തടങ്കലില്‍

രാത്രി വളരെ വൈകിയിട്ടാണ്, സംസ്ഥാന ഭരണകൂടം തലസ്ഥാനമായ ശ്രീനഗറില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചത്

രാത്രി വളരെ വൈകിയിട്ടാണ്, സംസ്ഥാന ഭരണകൂടം തലസ്ഥാനമായ ശ്രീനഗറില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചത്

author-image
WebDesk
New Update
kashmir, kashmir curfew, kashmir restrictions, mehbooba mufti, mehbooba mufti house arrest, omar abdullah house arrest, jammu kashmir situation, jammu kashmir latest news, j-k security forces

Kashmir: Mehbooba Mufti, Omar Abdullah placed under house arrest, Section 144 imposed across Srinagar:

Advertisment

ഡല്‍ഹി:  ജമ്മു-കശ്മീര്‍ മുന്‍,മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ വീട്ടുതടങ്കലില്‍. ഞായറാഴ്ച രാത്രി മുതലാണ്‌ കശ്മീരിലെ പല പ്രമുഖ നേതാക്കളേയും വീട്ടില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്നതില്‍ നിന്നും വിലക്കിയത്. രാത്രി വളരെ വൈകിയിട്ടാണ്, സംസ്ഥാന ഭരണകൂടം തലസ്ഥാനമായ ശ്രീനഗറില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചത്.

"സമാധാനത്തിനു വേണ്ടി പോരാടിയ ഞങ്ങളെപ്പോലെയുള്ള തെരഞ്ഞെടുക്കപെട്ട നേതാക്കള്‍ വീട്ടു തടങ്കലില്‍ ആണ് എന്നത് എന്തൊരു വിരോധാഭാസമാണ്. ജമ്മു-കശ്മീരിലെ ജനങ്ങളേയും ശബ്ദങ്ങളെയും നിശബ്ദമാക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. മതേതര-ജനാധിപത്യ ഇന്ത്യയെ തെരഞ്ഞെടുത്ത അതേ കശ്മീര്‍ തന്നെയാണ് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അടിച്ചമര്‍ത്തല്‍ നേരിടുന്നത്. ഉണരൂ ഇന്ത്യ," മെഹബൂബ മുഫ്തി ട്വിറ്റെറില്‍ പറഞ്ഞു.

Advertisment

മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും താന്‍ വീട്ടുതടങ്കലില്‍ ആണ് എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ള ഒരു സന്ദേശം ട്വിറ്റെറില്‍ പങ്കു വച്ചു.

"ഇന്ന് രാത്രി മുതല്‍ ഞാന്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുന്നു എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ബാക്കിയുള്ള മുഖ്യധാരാ നേതാക്കള്‍ക്കും ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇത് സത്യമാണോ എന്നറിയാന്‍ ഒരു വഴിയുമില്ല, പക്ഷേ സത്യമാണെങ്കില്‍, ഭാവി നമുക്കായി കാത്തു വയ്ക്കുന്നതെന്തോ, അതിന്റെ മറുകരയില്‍ ഞാന്‍ നിങ്ങളെ ഇനി കാണും. അല്ലാഹു രക്ഷിക്കട്ടെ."

ഇത് കൂടാതെ ഓഗസ്റ്റ്‌ 5 മുതല്‍ അനിശ്ചിതകാലത്തേക്ക് ശ്രീനഗറില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി സംസ്ഥാന ഭരണകൂടം ഒരു ഔദ്യോഗിക പ്രസ്താവന വഴി അറിയിച്ചു.

പൊതുജനം പുറത്തേക്കു ഇറങ്ങാന്‍ പാടില്ല എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്‌ എന്നും ഉത്തരവില്‍ പറയുന്നു. ഈ കാലയളവില്‍ ഒരു തരത്തിലുള്ള യോഗങ്ങള്‍, ജാഥകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ ഭാഗികമായി നിര്‍ത്തലാക്കി. കശ്മീര്‍ താഴ്വരയിലെ മിക്ക പ്രദേശങ്ങളിലും ബ്രോഡ്‌ബാന്‍ഡ് വഴി മാത്രമാണ് ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമായിരുന്നത്. ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിര്‍ത്തലാക്കി എന്ന് ജമ്മു സോണ്‍ ഐ ജി മുകേഷ് സിംഗ് പറഞ്ഞു.

Read in English: Kashmir: Mehbooba Mufti, Omar Abdullah placed under house arrest, Section 144 imposed across Srinagar:

Mehbooba Mufti Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: