ന്യൂഡെൽഹി: കാശ്മീർ താഴ്‌വരയിൽ സൈന്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. സൈന്യത്തിന് നേരെ സ്ത്രീകളും പെൺകുട്ടികളും കല്ലേറ് നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ വനിത സൈനീകരെ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. 1000 പേര് അടങ്ങുന്ന വനിത ബറ്റാലിയനെയാണ് വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേത്രത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കാശ്മീരുകാർ അടങ്ങുന്ന പുതിയ പുതിയ ബറ്റാലിയനെ രൂപീകരിക്കാനാണ് തീരുമാനം. പ്രാദേശിക പ്രാധിനിധ്യം ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുതിയ തീരുമാനം.

കശ്മീരിലെ അഞ്ച് ഐ ആർ ബികളുടെ ഭാഗമായാണ് വനിത ബറ്റാലിയ പ്രവർത്തിക്കുക. അയ്യായിരം ഒഴിവുകളിലേക്ക് നിയമന നടപടിക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ് . ആറായിരത്തോളം വനിതകൾ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ നാൽപ്പത് ശതമാനം പേരും കശ്മീർ താഴ്‌വരയിൽ നിന്നാണ് . ഇതാണ് വനിത ബറ്റാലിയൻ രൂപീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ