ശ്രീനഗർ: ജമ്മുകശ്​മീരിലെ രാംപൂരിൽ നുഴഞ്ഞ്​ കയറാൻ ശ്രമിച്ച്​ നാല്​ ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംശയത്തെ തുടർന്ന് മേഖലയിൽ​ സൈന്യം ഇപ്പോഴും തിരിച്ചിൽ തുടരുകയാണ്​.

കശ്​മീരിൽ ​ട്രാൽ സെക്​ടറിൽ മൂന്ന്​ ഭീകരരെ സൈന്യം അറസ്​റ്റ്​ ചെയ്​തെന്നും റിപ്പോർട്ടുകളുണ്ട്​. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാനുള്ള ശ്രമമാണ്​ സൈന്യം നടത്തുന്നത്​. വെള്ളിയാഴ്​ച രാത്രി പുൽവാമയിലും സൈന്യവും ഭീകരരും തമ്മിൽ ശക്​തമായ ഏ​റ്റുമുട്ടൽ നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook