ശ്രീനഗര്‍: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന കശ്മീര്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഗന്ദേര്‍ഭാല്‍ ജില്ലയിലെ മണിഗ്രാമിലാണ് സംഭവം. പെണ്‍കുട്ടിയുടെ രംഗങ്ങള്‍ പകര്‍ത്തുകയാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്ത് പിടികൂടുകയായിരുന്നു.
കോണ്‍സ്റ്റബിളായ ഇയാളെ ആള്‍ക്കൂട്ടം പിടിച്ച് കസേരയില്‍ കെട്ടിയിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പൊലീസുകാരന് പെണ്‍കുട്ടിയുടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പൊലീസുകാരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഫയാസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍സ്റ്റബിളിന്റെ മൊബൈലില്‍ നിന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പൊലീസിനെതിരെ പ്രതിഷേധം നടത്തുന്ന ജനങ്ങളുടെ വീഡിയോയും പ്രചരിച്ചു.