കാശ്മീരിൽ കൊല്ലപ്പെട്ടത് 38 ഭീകരർ: 22 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്ന് സൈന്യം

34 ഭീകരരെ നിരായുധരാക്കിയെന്നും റിപ്പോർട്ട്

Kashmir Issues, ഇന്ത്യൻ സൈന്യം, ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഭീകരർ, കാശ്മീരിലെ നുഴഞ്ഞുകയറ്റം, Infilteration attempts in Kashmir, Indian Army in Kashmir, ഇന്ത്യ കൊലപ്പെടുത്തിയ ഭീകരർ, Terrorist killed by india

ന്യൂഡൽഹി: അതിർത്തിയിൽ ഭീകരർ നടത്തിയ 22 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയെന്നും 38 ഭീകരരെ വധിച്ചെന്നും ഇന്ത്യൻ സൈന്യം. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിച്ചാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ അതിർത്തിയിൽ നാലിടത്തായി നടന്ന ആക്രമണങ്ങളിൽ ഏഴ് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.

മുതിർന്ന പട്ടാള ഉദ്യോഗസ്ഥനാണ് വാർത്ത ഏജൻസിയായ പിടിഐക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. “ഈ വർഷം ഇതുവരെ 22 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തിയതിന് പുറമേ 34 സായുധ അക്രമകാരികളെ നിരായുധരാക്കുകയും ചെയ്തു” സൈനിക ഉദ്യോഗസ്ഥൻ പിടിഐ യോട് പറഞ്ഞു.

റംസാൻ മാസത്തിൽ ജമ്മു കാശ്മീരിലെ സമാധാനം തകർക്കാനുള്ള പാക്കിസ്ഥാൻ പട്ടാളത്തിന്റെയും ശ്രമമാണ് അതിർത്തിയിൽ പരാജയപ്പെടുത്തിയത്.

മുൻവർഷങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണമാണ് ഭീകരരിൽ നിന്ന് നേരിട്ടത്. 2015 ൽ 28 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യത്തിന് പരാജയപ്പെടുത്താൻ സാധിച്ചത്. എന്നാൽ 2016 ൽ കൂടുതൽ ആക്രമണം കാശ്മീർ അതിർത്തിയിൽ നടന്നു. അതിർത്തിയിൽ ആകെ 88 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആണ് കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിച്ചത്.

2015 ലും 2016 ലുമായി അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച് 116 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നത്. 2016 ൽ മാത്രം 88 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2016 ൽ 59 ഭീകരരെയാണ് പാക് അതിർത്തിയിലെ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് നഷ്ടമായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kashmir 38 militants killed 22 infiltration bids foiled along loc this year say army

Next Story
യെച്ചൂരിക്കെതിരായ ആക്രമണം: കൈമലര്‍ത്തി ആര്‍എസ്എസ്; ‘സംഭവം അപലപനീയം’sitaram yechury, cpm
The moderation of comments is automated and not cleared manually by malayalam.indianexpress.com