പുൽവാമയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപമെത്തി വിഘടനവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഫിദയീൻ എന്ന് പേരായ പൊലീസുകാരനാണ് പുലർച്ചെ നടന്ന ആക്രമണത്തിൽ മരിച്ചത്.

അതേസമയം വിഘടനവാദികൾ ഈ പൊലീസ് കേന്ദ്രത്തിലെ കൂടുതൽ പേരെ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് സൈന്യം വിശദീകരണം നൽകി. ദക്ഷിണ കാശ്മീരിലാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈനിക സംഘങ്ങൾ ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഷോപിയാൻ – പുൽവാമ ദേശീയപാതയ്ക്ക് സമീപം എസ്എസ്‌പി ഓഫീസിനടുത്തുള്ള പൊലീസ് കേന്ദ്രത്തിന് നേർക്കാണ് ആക്രമണം നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നതെന്ന് തദ്ദേശവാസികൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ