/indian-express-malayalam/media/media_files/2025/09/30/vijay-stampede87-2025-09-30-15-45-46.jpg)
Karur Stampede Case
Karur Stampede Case: കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ടിവികെ ഭാരവാഹികൾക്ക് സിബിഐ സമൻസ് അയച്ചു.
Also Read:തെറ്റ് അംഗീകരിക്കണം; കരൂർ ദുരന്തത്തിൽ ടിവികെയെ വിമർശിച്ച് കമൽഹാസൻ
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരൂരിലെ വേലുച്ചാമിപുരത്ത് നടന്ന വിജയിയുടെ സമ്മേളനത്തിനിടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടാകാൻ സാധ്യതയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീം കോടതിയാണ് അന്വേഷണം സിബിഐക്ക് വിട്ടത്.
സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ, റാലിയുടെ സംഘാടനത്തിലുണ്ടായ വീഴ്ചകളും സുരക്ഷാ ക്രമീകരണങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.റാലിയുടെ സംഘാടനത്തിന് പിന്നിൽ പ്രവർത്തിച്ച ടിവികെയിലെ പ്രധാന ഭാരവാഹികളോടാണ് സിബിഐ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവദിവസത്തെ ക്രമീകരണങ്ങളെക്കുറിച്ച് ഇവരിൽ നിന്ന് മൊഴിയെടുക്കും.
Also Read:കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി
അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിൽ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് വിജയിയുടെ പാർട്ടി ആരോപിക്കുന്നത്. അതേസമയം, സംഘാടനത്തിലെ പിഴവാണ് മരണങ്ങൾക്ക് കാരണമായതെന്നാണ് സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും വാദം.
Also Read:വിജയ്‌യുടെ റാലി; നാമക്കലിൽ കണ്ടിട്ടും പഠിച്ചില്ല; പെരുമാൾ മുരുകന്റെ കുറിപ്പ്
41 പേരുടെ ജീവൻ നഷ്ടപ്പെട്ട ഈ ദാരുണ സംഭവം ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. സിബിഐയുടെ പ്രത്യേക സംഘം ഇതിനോടകം തന്നെ സംഭവസ്ഥലം സന്ദർശിക്കുകയും ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്.
Read More:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us