ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സോണിയാ ഗാന്ധി. കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച കരുണാനിധിയുടെ പ്രതിമ ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് അനാച്ഛാദനം ചെയ്തത്.
പ്രതിപക്ഷ കരുത്തിന്റെ വിളംബര വേദിയായി ചടങ്ങ് മാറി. സോണിയാ ഗാന്ധിയ്ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും വേദിയിലുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷം നടന്ന ചടങ്ങില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പങ്കെടുത്തു.
UPA Chairperson Sonia Gandhi & Congress President Rahul Gandhi at a public rally in Chennai. pic.twitter.com/RH3LnTlaOI
— ANI (@ANI) December 16, 2018
കേരള മുഖ്യമന്ത്രി പിണറായി വിജയന് , പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. തമിഴ് സിനിമാ താരവും, രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കുകയും ചെയ്ത രജനീകാന്തും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം സദസിലായിരുന്നു ഇരുന്നത്.
Chennai: Andhra Pradesh CM Chandrababu Naidu and Kerala CM Pinarayi Vijayan at DMK headquarters, ahead of the unveiling of former Tamil Nadu Chief Minister M Karunanidhi's statue pic.twitter.com/03206Az5sW
— ANI (@ANI) December 16, 2018
സോണിയാ ഗാന്ധിയുടെ ജന്മദിനത്തില് സ്റ്റാലിന് നേരിട്ടെത്തിയാണ് സോണിയാ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. 2004 മുതല്‍ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ബന്ധം സജീവമാണ്.
നേരത്തെ ഡി.എം.കെ യുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും നിലവിലുള്ള ബന്ധം സുദൃഢമാക്കാനും ആഗ്രഹമുണ്ടെന്ന് എം.കെസ്റ്റാലിന്‍ സോണിയ ഗാന്ധിക്ക് പൂക്കള്‍ നല്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ചടങ്ങിന് ശേഷം നേതാക്കള്‍ മറീനാ ബീച്ചിലെ കരുണാനിധിയുടെ ശവകുടീരം സന്ദര്‍ശിച്ചു.
രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മിസോറാം, തെലുങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ ഒരുമിച്ചെത്തിയത് ഇതാദ്യമായാണ്.