ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തിൽ അർദ്ധരാത്രിയോടെ ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ രക്തസമ്മർദം സാധാരണ നിലയിലായിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

എം.കെ.സ്റ്റാലിൻ, അഴഗിരി എന്നിവരും ഡിഎംകെയുടെ മുതിർന്ന നോതാക്കളും കുടുംബാംഗങ്ങളും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. മൂത്രത്തിലെ അണുബാധയും വാർധക്യസഹജമായ പ്രശ്നങ്ങളുമാണ് കരുണാനിധിയെ അലട്ടുന്നത്.

ക​ര​ളി​ലും മൂ​ത്ര നാ​ളി​യി​ലും അ​ണു​ബാ​ധ ഉ​ണ്ടാ​യ​താ​ണ് അദ്ദേഹത്തിന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ചി​കി​ത്സ​യ്ക്കാ​യി നേര​ത്തെ കാ​വേ​രി ആ​ശു​പ​ത്രി​യിലെ​ത്തി​ച്ചെ​ങ്കി​ലും വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യി​രു​ന്നു.‌ ആ​ശു​പ​ത്രി​യി​ൽ ല​ഭി​ക്കു​ന്ന അതേ ചി​കി​ത്സ​യാ​ണ് അദ്ദേഹത്തിന് വീ​ട്ടി​ലും ലഭ്യമാക്കിയ​ത്. അതിനിടെയാണ് രക്തസമ്മർദം കുറഞ്ഞതും വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook