Karunanidhi Funeral: ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിക്ക് യാത്രാമൊഴി. കരുണാനിധിയുടെ സംസ്കാരം ദേശീയ ബഹുമതികളോടെ നടന്നു. അണ്ണാസമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. കരുണാനിധിയുടെ വിയോഗത്തിൽ തേങ്ങുകയാണ് തമിഴകം. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിന് പേരാണ് മറീനാ ബീച്ചിലെത്തിയത്.
കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളിൽനിന്നു സംസ്കാരം നടക്കുന്ന മറീന ബീച്ചിലേക്കുള്ള വിലാപയാത്രയിൽ പങ്കുചേരുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാൻ പോലീസ് പെടാപ്പാടുപെട്ടു. ചിലപ്പോൾ ലാത്തിച്ചാർജും വേണ്ടിവന്നു. വിലാപയാത്രയ്ക്കു മുന്‍പുതന്നെ മറീന ബീച്ചിൽ അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. ഡിഎംകെയുടെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
രാഷ്ട്രീയ, സിനിമാ രംഗത്തെ പല പ്രമുഖരും കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് പി.ചിദംബരം, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടിടിവി ദിനകരൻ തുടങ്ങി രാഷ്ട്രീയ രംഗത്തെ നിരവധി പേർ കരുണാനിധി ആദരാഞ്ജലി അർപ്പിച്ചു.
പ്രത്യേക അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളിൽനിന്നു മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. സംസ്കാരം ചടങ്ങുകൾ നടന് മറീന ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. സിആർപിഎഫും കമാൻഡോ വിഭാഗവും തമിഴ്നാട് പോലീസും ചേർന്നാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്. പൊതുദർശനം നടന്ന രാജാജി ഹാളിൽ ജനങ്ങൾ തള്ളിക്കയറിയ സാഹചര്യത്തിലാണ് മറീന ബീച്ചിൽ കുടുതൽ ശക്തമായ സുരക്ഷയൊരുക്കിയിരിക്കുന്നത്.
വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ചെന്നൈ ആൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു യുഗമാണ് കരുണാനിധിയുടെ വേർപാടോടെ അവസാനിക്കുന്നത്.
Congress President Rahul Gandhi at last rites ceremony of #Karunanidhi pic.twitter.com/aOgwpyEJxb
— ANI (@ANI) August 8, 2018
Live Updates:
5.30 PM:
மக்கள் கடலுக்கு இடையே, வங்கக் கடல் நோக்கி கருணாநிதியின் இறுதி ஊர்வலம்#Karunanidhi #RIPKarunanidhi #DMK #KarunanidhiDeath pic.twitter.com/feny6KhoYA
— Thanthi TV (@ThanthiTV) August 8, 2018
5.15 PM: കരുണാനിധിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്രയെ അനുഗമിച്ച് പതിനായിരങ്ങൾ
4.30 PM: ‘ഒരിക്കലും വിശ്രമിക്കാത്ത ഒരാൾ ഇവിടെ വിശ്രമം കൊളളുന്നു’, കരുണാനിധിയുടെ ഭൗതികശരീരം അടങ്ങിയ ശവപേടകത്തിൽ തമിഴിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്
'A person who continued to work without rest, now takes rest' written on the coffin of #Karunanidhi pic.twitter.com/diosM06Lbf
— ANI (@ANI) August 8, 2018
4.15 PM:
Chennai: Mortal remains of DMK Chief M #Karunanidhi being taken to #MarinaBeach for last rites. pic.twitter.com/0q6j5EOzPE
— ANI (@ANI) August 8, 2018
4.01 PM: കരുണാനിധിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര തുടങ്ങി. സംസ്കാരം 6 മണിക്ക് മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം
3.15 PM: കേരള മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു
2.30 PM: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെന്നൈയിലെത്തി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു
Congress President Rahul Gandhi pays tribute to M #Karunanidhi at #RajajiHall pic.twitter.com/yMph9VmZNV
— ANI (@ANI) August 8, 2018
2.23 PM: ആയിരങ്ങൾ തടിച്ചുകൂടിയ രാജാജി ഹാളിനു മുമ്പിലെ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു
Two dead in stampede at Rajaji Hall where thousands are still thronging to get glimpse of their 94 year old leader. His regional political leadership at the helm of DMK encountered nearly a dozen Prime Ministers of India #RIPKarunanidhi @IndianExpress
— Arun Janardhanan (@arunjei) August 8, 2018
1.30 PM:
#Watch: Scuffle between breaks out between Police & crowd gathered at #RajajiHall, police resort to lathi charge. #Karunandhi pic.twitter.com/jBjKdfrNzK
— ANI (@ANI) August 8, 2018
1.20 PM:
#WATCH: Visuals of huge crowd at Chennai's #RajajiHall where mortal remains of M #Karunanidhi are kept. #TamilNadu pic.twitter.com/dQYd0D8qQ1
— ANI (@ANI) August 8, 2018
1.18 PM: കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് അണികളുടെ ഒഴുക്ക്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്
1.15 PM: കരുണാനിധിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന മറീന ബീച്ച് ദ്രുതകർമ്മ സേനയുടെ നിയന്ത്രണത്തിൽ
1.10 PM: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഗവർണർ പി.സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തുടങ്ങിയവർ കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാൻ ചെന്നൈയിൽ എത്തും.
12.16 PM:
#WATCH: PM Narendra Modi talks to DMK leaders MK Stalin & Kanimozhi, after paying last respects to M #Karunanidhi at #RajajiHall in Chennai. pic.twitter.com/cEiwjEdNbz
— ANI (@ANI) August 8, 2018
12.10 PM:
Tamil Nadu: PM Narendra Modi with MK Stalin after paying last respects to M #Karunanidhi at Chennai's #RajajiHall earlier today. pic.twitter.com/DMmEWzWpzc
— ANI (@ANI) August 8, 2018
11.45 AM: കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് ജനപ്രവാഹം തുടരുന്നു
Read More: “നെഞ്ചുക്ക് നീതി”: കരുണാനിധിയുടെ പൈതൃകത്തിന്റെ പ്രസക്തി
11.30 AM: കോടതി വിധി കേട്ട് കരുണാനിധിയുടെ മകൻ സ്റ്റാലിൻ പൊട്ടിക്കരഞ്ഞു
Tamil Nadu: MK Stalin breaks down after Madras High Court's verdict to allow the burial of former CM M #Karunanidhi at Chennai's Marina beach. pic.twitter.com/rzgJ4h4fG4
— ANI (@ANI) August 8, 2018
11.11 AM: കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചശേഷം പാാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
With profound sorrow, I've to inform the House about the sad demise of #Karunanidhi who passed away on 7 Aug 18. He served as CM of Tamil Nadu for 5 times. In his demise, country has lost highly popular & eminent personality: Sumitra Mahajan, Lok Sabha speaker, earlier today pic.twitter.com/N0qUSnoLhQ
— ANI (@ANI) August 8, 2018
11.10 AM: കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചു
In Chennai, I paid tributes to an extraordinary leader and a veteran administrator whose life was devoted to public welfare and social justice.
Kalaignar Karunanidhi will live on in the hearts and minds of the millions of people whose lives were transformed by him. pic.twitter.com/torAPw1gUe
— Narendra Modi (@narendramodi) August 8, 2018
10.45 AM: കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്താൻ കോടതി അനുമതി. ഡിഎംകെയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു. സർക്കാരിന്റെ വാദങ്ങൾ തളളി
10.20 AM: നടനും മക്കള്‍ നീത മയ്യം നേതാവുമായ കമല്ഹാസന് രാജാജി ഹാളിലെത്തി കരുണാനിധിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
Tamil Nadu: Actor-turned-politician Kamal Haasan pays last respects to former CM M #Karunanidhi at Chennai’s Rajaji Hall. pic.twitter.com/HFms1zmEE7
— ANI (@ANI) August 8, 2018
9.40 AM: മറീന വേണ്ടും മുദ്രാവാക്യങ്ങളുമായി ഡിഎംകെ പ്രവർത്തകർ രാജാജി ഹാളിന് പുറത്തും മറീന ബീച്ചിലും പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രി പളനിസ്വാമിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. അതേസമയം കേസില്‍ ഹെെക്കോടതി വിധി ഉടന്‍ വരും.
Read More: കരുണാനിധി എന്ന ദ്രാവിഡ രാജാവ്
9.30 AM: കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജാജി ഹാളിലെത്തി കരുണാനിധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
9.00 AM: സംസ്കാര ചടങ്ങ് മറീന ബീച്ചിൽ നടത്തുന്നതിനെതിരെ സമർപ്പിക്കപ്പെട്ട അഞ്ച് ഹർജികളും സമർപ്പിച്ചവർ തന്നെ പിൻവലിച്ചു. മദ്രാസ് ഹൈക്കോടതി ഹർജികൾ തള്ളുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രാഫിക് രാമസ്വാമി അടക്കമുള്ളവർ ഹർജികൾ പിൻവലിച്ചത്.
8.40 AM: ഹൈക്കോടതി വിധി പ്രതികൂലമായെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു ഡിഎംകെ നേതൃത്വം. സംസ്കാരത്തെ ചൊല്ലി പ്രകോപനം ഉണ്ടാക്കരുതെന്ന് സ്റ്റാലിന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More: നെരുപ്പ് പടർന്ത കാലത്തിന്റെ കലൈഞ്ജർ
8.00 AM: മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി അല്‍പ്പസമയത്തിനകം വീണ്ടും വാദം കേള്‍ക്കും. ചൊവ്വാഴ്ച രാത്രിയിലാണ് ഡിഎംകെ ഹൈക്കോടതിയോ സമീപിച്ചത്. മകൾ കനിമൊഴിയുടെ വസതിയിൽനിന്നു കലൈജ്ഞരുടെ ഭൗതികദേഹം രാജാജി ഹാജിലെത്തിച്ചതു പുലർച്ചെ 5.30 ന്.
Read More: ‘രാജകുമാരി’ മുതല്‍ ‘പൊന്നാര് ശങ്കര്‍’ വരെ: തമിഴ് കത്തിക്കയറിയ സിനിമകള്‍
7.55 AM: വിഷയത്തില്‍ വിശദമായ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വാദം രാവിലെ എട്ടുമണിയിലേക്ക് മാറ്റിവെച്ചത്. കരുണാനിധിയുടെ ഭൗതിക ശരീരം വൈകിട്ട് നാലിന് സംസ്കരിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കള്‍ ചെന്നൈയിലെത്തും.
7.50 AM: രാജാജി ഹാളിനു മുന്നിലേക്കു മഹാപ്രവാഹം. നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി കാത്തിരിക്കുന്നത്.
7.30 AM: രാജാജി ഹാളിലെത്തിയ മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയെയും മന്ത്രി സംഘത്തെയും പ്രതിഷേധത്തോടെയാണു ജനക്കൂട്ടം വരവേറ്റത്. “തിരുമ്പിപ്പോ” വിളികളും ഉയർന്നു. പുഷ്പചക്രം സമർപ്പിച്ചു വെറും രണ്ടു മിനിറ്റിനകം അദ്ദേഹം മടങ്ങി.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ