ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന പി.ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനത്തിലാണ് നടപടി.

പി. ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കെ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്കു 305 കോ​ടി​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ല​ഭി​ക്കാ​ൻ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് കേ​സ്. ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെ കാര്‍ത്തി ലണ്ടനിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ചെന്നൈയില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച് നേരെത്തെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ 2007 ല്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 486 കോടി രൂപ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് സിബിഐ ആരോപിക്കുന്നത്.

വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്ക് 4.6 കോടിമാത്രമേ അര്‍ഹതയുള്ളൂ. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ആരോപിക്കുന്നു. ഈ കാലയളവില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതുസംബന്ധിച്ച സേവനങ്ങള്‍ക്കായി ഐഎന്‍എക്‌സില്‍നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook