ന്യൂഡൽഹി: ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും രണ്ടു സിഖ് തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴി തുറന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ ദേര ബാബ നാനാക്കിൽ നിന്നു പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മത സ്ഥാപകൻ ഗുരു നാനാക്ക് അവസാന കാലം ചെലവഴിച്ചതും അന്ത്യവിശ്രമം കൊളളുന്നതും ദർബാർ സാഹിബിലാണ്. ഇന്ത്യൻ തീർഥാടകർക്ക് പോകാൻ അനുവദിക്കുന്ന കരാറിൽ ഏതാനും ദിവസം മുൻപാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യൻ അതിർത്തിയിലെ ദേര ബാബാ നാനാക്ക് ചെക്ക് പോസ്റ്റിലൂടെ തീർഥാടകർ ഇടനാഴിയിലേക്കു കടക്കും. ചെക്ക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇടനാഴി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കം ആദ്യ തീർഥാടക സംഘത്തിൽ 550 പേരാണുളളത്.
Punjab: Prime Minister Narendra Modi with Former PM Dr.Manmohan Singh at inauguration of the Integrated Check Post of the #KartarpurCorridor at Dera Baba Nanak in Gurdaspur. pic.twitter.com/xptNdQ0JPX
— ANI (@ANI) November 9, 2019
Blessed morning at the Shri Gurudwara Ber Sahib in Sultanpur Lodhi. pic.twitter.com/1lpwHRZbLT
— Narendra Modi (@narendramodi) November 9, 2019
ഗുർദാസ്പുരിൽനിന്നു പാക്കിസ്ഥാനിലെ ലാഹോറിലൂടെ 4 മണിക്കൂർ റോഡ് യാത്ര ചെയ്താണ് ഇന്ത്യൻ തീർഥാകർ ഇതുവരെ കർതാർപൂരിൽ എത്തിയിരുന്നത്. ഇടനാഴിയിലൂടെ ഇനി 20 മിനിറ്റ് കൊണ്ട് ഇവിടേക്കെത്താം. പോകാൻ ആഗ്രഹിക്കുന്ന തീർഥാടകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റിൽ അപേക്ഷ നൽകണം. അപേക്ഷ അംഗീകരിച്ചാൽ മാത്രമേ യാത്ര സാധ്യമാകൂ.
#WATCH Prime Minister Narendra Modi pays obeisance at the Ber Sahib Gurudwara, in Sultanpur Lodhi. #KartarpurCorridor #Punjab pic.twitter.com/m5hT5HiYpe
— ANI (@ANI) November 9, 2019
തീർഥാടകർ രാവിലെ പോയി അതേ ദിവസം തിരികെയെത്തണം. കർതാർപുർ ദർബാർ സാഹിബിനു പുറമേ മറ്റൊരിടവും സന്ദർശിക്കാൻ അനുവാദമില്ല. ഒരാൾ 20 ഡോളർ (1400 രൂപ) സർവീസ് ചാർജ് പാക്കിസ്ഥാനു നൽകണം. ഇന്ത്യയിൽനിന്നു ദിവസം 5000 പേർക്ക് സന്ദർശാനുമതിയുണ്ട്. ആഴ്ചയിൽ 7 ദിവസവും തീർഥാടന സൗകര്യമുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook