ഛ​ണ്ഡീഗ​ഡ്: ബോളിവുഡ് സിനിമ പത്മാവതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന് പിന്നാലെ കർണ്ണിസേന നേതാവ് സൂരജ് പാൽ അമു ബിജെപി നേതൃസ്ഥാനം രാജിവച്ചു. ബിജെപിയുടെ പ്രഥമികാംഗത്വം ഉൾപ്പടെയാണ് സൂരജ് പാൽ അമു ഉപേക്ഷിച്ചത്. നിലവിൽ കർണ്ണിസേനയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് അമു.

പത്മാവത് സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഉത്തരേന്ത്യയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 26 ന് അറസ്റ്റിലായ അമുവിനെ കഴിഞ്ഞ തിങ്കളാഴ്ച ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഇദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങി.

ച​രി​ത്ര​വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ച്ചു എ​ന്നാ​രോ​പി​ച്ച് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ക്കും ദീ​പി​ക പദുക്കോണിനും എ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ളു​മാ​യി അ​മു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​ത്മാ​വ​തി​ലെ നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ത​ല​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് 10 കോ​ടി രൂ​പ​യാ​ണ് ഇ​യാ​ൾ വാ​ഗ്‌ദാ​നം ചെ​യ്ത​ത്.

സുപ്രീം കോടതി അനുമതിയോടെ പ്രദർശിപ്പിച്ച സിനിമ ബോളിവുഡിൽ മികച്ച കളക്ഷൻ റെക്കോർഡോടെയാണ് പ്രദർശനം തുടരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ