scorecardresearch

അനുയായിയുടെ കരണത്തടിച്ച് സിദ്ധരാമയ്യ, വീഡിയോ പുറത്ത്

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്

author-image
WebDesk
New Update
അനുയായിയുടെ കരണത്തടിച്ച് സിദ്ധരാമയ്യ, വീഡിയോ പുറത്ത്

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ പ്രതിഷേധം. അനുയായിയുടെ കരണത്തടിച്ച സിദ്ധാരമയ്യക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. നിരവധി പേരാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisment

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിദ്ധാരമയ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇതിനു ശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അനുയായിയുടെ കരണത്തടിച്ചത്.

അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം. അടികിട്ടിയ അനുയായി പിന്നീട് മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇന്നലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Karnataka Congress Siddaramaiah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: