Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ബിജെപി എംഎല്‍എ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു മരണം

മരിച്ചവര്‍ രണ്ടുപേരും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.

car accidnet,കാർ അപകടം, pala,പാലാ, kottayam pala,കോട്ടയം പാല, pala accident,പാല അപകടം, ie malayalam,ഐഇ മലയാളം

ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വച്ചാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ സി.ടി.രവി സഞ്ചരിച്ച വാഹനം തിങ്കളാഴ്ച രാത്രി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ചവര്‍ രണ്ടുപേരും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.

അപകട സമയത്ത് സി.ടി.രവിയായിരുന്നില്ല വാഹനം ഓടിച്ചിരുന്നതെന്നും ആ സമയത്ത് അദ്ദേഹം മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നില്ലെന്നും കര്‍ണാടകയിലെ ബിജെപിയുടെ പാര്‍ട്ടി യൂണിറ്റ് പ്രസ്താവനയിറക്കി. അപകടത്തെ തുടര്‍ന്ന് എംഎല്‍എയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹം പിന്നീട് ഡിസ്ചാര്‍ജ് ആയെന്നും പ്രസ്താവനയില്‍ പറയുന്നു.

‘കുനിഗലിനടുത്തു വച്ച് അപകടം നടന്നതിനു ശേഷം മൃതദേഹങ്ങള്‍ അവിടെനിന്നും മാറ്റുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യുന്നതു വരെ രവി സംഭവസ്ഥലത്തു തന്നെ ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്. മദ്യപാനശീലമുള്ള ആളുമല്ല അദ്ദേഹം. നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹം ഡോക്ടറെ കാണുകയും പിന്നീട് ഡിസ്ചാര്‍ജ് ആകുകയും ചെയ്തു,’ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

രാത്രി രണ്ടു മണിക്കാണ് അപകടം സംഭവിച്ചത്. സുനില്‍, ശശി എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka two dead as bjp mlas car rams into another vehicle in tumkur

Next Story
ഹെലികോപ്റ്റർ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി; പൈലറ്റ് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com