scorecardresearch

Karnataka SSLC 10th results 2019: കര്‍ണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Karnataka SSLC 10th results 2019: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്

Karnataka SSLC 10th results 2019: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്

author-image
WebDesk
New Update
sslc result 2019 date, എസ്എസ്എൽസി ഫലം 2019, kseeb results, 10th result date, karnataka results 2019, kseeb.kar.ac.in, karresults.nic.in, sslc 2019 result date, karnataka results 2019, education news, iemalayalam, ഐഇ മലയാളം

With Gujarat Secondary and Higher Secondary Education Board Class X and XII examinations starting from Wednesday, students check their roll numbers outside examination halls in an Ahmedabad school Tuesday. Express Photo by Javed Raja. 14.03.2017.

Karnataka SSLC 10th results 2019: ബെംഗളൂരു: കര്‍ണാടകയിലെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 73.7 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 1.8 ശതമാനം മെച്ചപ്പെട്ട ഫലമാണ് ഇത്തവണ. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് kseeb.kar.nic.in എന്ന വെബ് സൈറ്റിലോ karresults.nic.in എന്ന വെബ് സൈറ്റിലോ ഫലം പരിശോധിക്കാവുന്നതാണ്.

Advertisment

ഇത്തവണയും ആൺകുട്ടികളെക്കാൾ വിജയശതമാനം കൂടുതൽ പെൺകുട്ടികളിൽ തന്നെയാണ്. 79.59 ശതമാനം പെൺകുട്ടികൾ പരീക്ഷയിൽ വിജയിച്ചപ്പോൾ 68.46 ശതമാനം ആൺകുട്ടികൾക്ക് മാത്രമാണ് വിജയിക്കാൻ സാധിച്ചത്.

ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ വിജയ ശതമാനം 80.88 ശതമാനവും കന്നഡ മീഡിയം വിദ്യാർത്ഥികളുടെ വിജയ ശതമാനം 70.19 ശതമാനവുമാണ്.

സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 21ാം തിയ്യതി മുതൽ 28ാം തിയ്യതി വരെ നടക്കും.

കര്‍ണാടകയില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ നാല് വരെ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ 8.41 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തത് ബെംഗളൂരു സൗത്തില്‍(65,451) നിന്നായിരുന്നു. രണ്ടാം സ്ഥാനത്ത് ബെംഗളൂരു നോര്‍ത്ത് (49,336) ആണ്.

Advertisment

Karnataka SSLC 10th results 2019 date and time: ഫലപ്രഖ്യാപനം നടന്ന സമയം

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റായ results.gov.in അറിയിപ്പ് പ്രകാരം ഉച്ചയ്ക്ക് 12 മണിക്കാണ് ഫല പ്രഖ്യാപനം നടന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്. ആദ്യമായി ഇത്തവണയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ ഡിജിറ്റല്‍ വാച്ച് ധരിക്കരുത് എന്ന നിയമം നടപ്പിലാക്കിയത്.

തമിഴ് നാട്ടിലെ എസ്എസ്എല്‍സി പരീക്ഷാഫലം ഏപ്രില്‍ 29ന് പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ് എട്ടിനായിരിക്കും ഫലപ്രഖ്യാപനം. മൂല്യ നിര്‍ണയം പൂര്‍ത്തിയായി.

Read in English: Karnataka SSLC 10th results 2019 date and time confirmed, check here

Sslc Exam Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: