രാമനാഗര (കർണാടക): കർണാടകയിലെ രാമനാഗരയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു. ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. നാലുപേരും എംബിബിഎസ് വിദ്യാർഥികളാണ്. ജോയദും ദിവ്യയും ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലേയും നിഖിതും ജീനയും തമിഴ്നാട് വെല്ലൂർ വിഐടിയു മെഡിക്കൽ കോളേജിലേയും വിദ്യാർഥികളാണ്. മരിച്ചവരെല്ലാം പത്തനംതിട്ട സ്വദേശികളാണ്.

പുലർച്ചെ നാലോടെയാണ് ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ രാമനഗര ജില്ലയിൽ അപകടം ഉണ്ടായത്. ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു വിദ്യാർഥികൾ. ഇവരുടെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്ന കാർ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചശേഷമാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വളരെ പണിപെട്ടാണ് ഇവരുടെ മൃതദേഹം കാറിനുളളിൽനിന്നും പുറത്തെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook