scorecardresearch

Karnataka Election Results 2018: ഈ തിരഞ്ഞെടുപ്പും ബിജെപി ജയിക്കും: അമിത് ഷാ

Karnataka Election Results 2018: Congress-JDS Alliance Live Updates: കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്മേല്‍ നരേന്ദ്ര മോദിയുടെ കുറ്റമറ്റ ഭരണത്തില്‍ സംസ്ഥാനത്തിന് വിശ്വാസമുണ്ട് എന്ന് കാണിക്കുന്നതാണ് വിധി എന്ന് അമിത് ഷാ പറഞ്ഞു.

Karnataka Election Results 2018: Congress-JDS Alliance Live Updates: കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്മേല്‍ നരേന്ദ്ര മോദിയുടെ കുറ്റമറ്റ ഭരണത്തില്‍ സംസ്ഥാനത്തിന് വിശ്വാസമുണ്ട് എന്ന് കാണിക്കുന്നതാണ് വിധി എന്ന് അമിത് ഷാ പറഞ്ഞു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Karnataka Election Results 2018: ഈ തിരഞ്ഞെടുപ്പും ബിജെപി ജയിക്കും: അമിത് ഷാ

Karnataka Election Results 2018: കര്‍ണാടകത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും എന്ന വിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"ഇത് പതിനഞ്ചാമത് തിരഞ്ഞെടുപ്പാണ്. പതിനാല് എണ്ണം നമ്മള്‍ വിജയിച്ചു കഴിഞ്ഞു. പതിനഞ്ചാമത്തേതും നമ്മള്‍ വിജയിക്കും" ബിജെപി ദേശീയ പ്രസിഡന്റ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്മേല്‍ നരേന്ദ്ര മോദിയുടെ കുറ്റമറ്റ ഭരണത്തില്‍ സംസ്ഥാനത്തിന് വിശ്വാസമുണ്ട് എന്ന് കാണിക്കുന്നതാണ് വിധി എന്ന് അമിത് ഷാ പറഞ്ഞു. ബിജെപി തന്നെ 2019ലെ കേന്ദ്രഭരണം പിടിക്കും എന്നും അമിത് ഷാ പറഞ്ഞു. " 2019ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ കേന്ദ്രഭരണം പിടിക്കും." അദ്ദേഹം പറഞ്ഞു.

കര്‍ണാടകാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണവും മസില്‍ പവറും ഉപയോഗിക്കുകയായിരുന്നു എന്ന് ബിജെപി മുഖ്യന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ജാതി അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുകയായിരുന്നു എന്നായിരുന്നു ബിജെപി ദേശീയ പ്രസിഡന്റിന്റെ മറ്റൊരു ആരോപണം.

Advertisment

"കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ പണവും മസില്‍ പവറും ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചത്. ജാതി രാഷ്ട്രീയം ഉപയോഗിച്ച് ജനങ്ങളെ വിഭജിക്കാനും അവര്‍ ശ്രമിച്ചു" അമിത് ഷാ പറഞ്ഞു.

അമിത് ഷായ്ക്ക് പിന്നാലെ നരേന്ദ്ര മോദിയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

"ബിജെപി ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടിയാണ് എന്നായിരുന്നു അവരുടെ പ്രചരണം. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ സംസാരിക്കുന്നത് ഹിന്ദിയല്ല. ബിജെപി ഇന്ത്യയെയാണ് പ്രതിനിധാനം ചെയ്യുന്നത്." നരേന്ദ്ര മോദി പറഞ്ഞു.

Narendra Modi Amit Shah Karnataka Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: