scorecardresearch
Latest News

കര്‍ണാടക: സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയില്‍

ഭീഷണിപ്പെടുത്തി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായും അവര്‍ ആരോപിക്കുന്നു.

കര്‍ണാടക: സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയില്‍

ബെംഗളൂരു: സ്പീക്കര്‍ രാജി സ്വീകരിക്കില്ലെന്ന് പരാജിപ്പെട്ട് അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു. അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായും അവര്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ പത്ത് വിമത എംഎല്‍എമാരുടേയും രാജിയിലും അയോഗ്യതയിലും യാതൊരു തീരുമാനവും എടുക്കരുതെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അഞ്ച് എംഎല്‍എമാര്‍ കൂടി കോടതിയെ സമീപിച്ചത്. സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെതിരെ 10 വിമത എംഎല്‍എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

രാജി ശരിയായ ഫോര്‍മാറ്റിലല്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സ്പീക്കര്‍ പത്ത് എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരുന്നത്. അതേസമയം, വിമത എംഎല്‍എയായ എംടിബി നാഗരാജ് തന്നോട് ഡികെ ശിവകുമാറും മറ്റ് നേതാക്കളും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി തീരുമാനത്തില്‍ പുനഃപരിശോധന നടത്താമെന്ന് പറഞ്ഞത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിച്ച 16 എംഎല്‍എമാരില്‍ ഒരാളാണ് എംടിബി നാഗരാജ്.

ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ടുവെന്നും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജികാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka resignations not accepted five more rebel congress mlas move sc277176

Best of Express