/indian-express-malayalam/media/media_files/uploads/2018/05/omar.jpg)
Karnataka Election Results 2018: Congress-JDS Alliance: ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബിജെപി വിജയത്തോട് പ്രതികരിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഷേക്‌സ്‌പിയറുടെ പ്രശസ്തമായ വാക്കുകളുപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷേക്‌സ്‌പിയറുടെ പ്രശസ്തമായ 'യു ടൂ ബ്രൂട്ടസ്' എന്ന വാചകമായിരുന്നു അബ്ദുള്ള കര്‍ണാടകയിലെ സാഹചര്യത്തെ വിശേഷിപ്പിക്കാന്‍ പ്രയോഗിച്ചത്. യൂ ടു കര്‍ണാടക എന്നര്‍ത്ഥം വരുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതിനോടുള്ള പ്രതികരണമായിരുന്നു ഇത്.
അതേസമയം, കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുറത്തുവന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചരടുവലികളാണ് നടക്കുന്നത്. കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളിയാകും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്. എച്ച്.ഡി.കുമാരസ്വാമിയാകും മുഖ്യമന്ത്രി.
Et tu #Karnataka.
— Omar Abdullah (@OmarAbdullah) May 15, 2018
അതേസമയം, കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി ക്യാംപ് നിശബ്ദമായി. ഇതോടെ നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നിര്‍ത്തിവച്ചു. മന്ത്രിസ്ഥാനം തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ജനതാദള്‍ സെക്യുലറിന് വിട്ട് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഘെഹ്ലോട്ട് എന്നിവരും ജനതാദള്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
2006-2007 കാലഘട്ടത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ആയിരുന്ന എച്ച്.ഡി.കുമാരസ്വാമി നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. വൈകീട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് ജനതാദളിനെ തങ്ങള്‍ പിന്തുണക്കുന്നതായി അറിയിക്കും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്.
അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപി നേതാക്കളും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സന്നദ്ധത അറിയിക്കും. ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനവും നിര്‍ണായകമാകും. എന്നാല്‍ കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. എന്തിരുന്നാലും വലിയ കുതിരക്കച്ചവടങ്ങള്‍ക്കാണ് വരും ദിവസങ്ങളില്‍ കര്‍ണാടക സാക്ഷ്യംവഹിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us