ന്യൂഡല്‍ഹി: വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍. രാജിവച്ച വിമത എംഎല്‍എയെ വിധാന്‍ സൗധയില്‍ പൂട്ടിയിട്ട് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. രാജിവച്ച എംഎല്‍എ ഡോ.കെ.സുധാകറിനെയാണ് വിധാന്‍ സൗധയിലെ മന്ത്രി കെ.ജി.ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സിദ്ധരാമയ്യയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സുധാകറുമായി ചര്‍ച്ച നടത്തി. വിധാന്‍ സൗധയിലേക്ക് മാധ്യമങ്ങളെ കയറ്റി വിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Read Also: രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു; കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി
രാജിവച്ച വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് പോയ കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ പൊലീസ് വിട്ടയച്ചു. ബെംഗളൂരുവിലേക്ക് തിരിച്ചുപോകണമെന്ന പൊലീസ് നിര്‍ദേശം അനുസരിച്ച് ശിവകുമാര്‍ മുംബൈ വിട്ടു. പൊലീസ് സുരക്ഷയില്‍ പ്രത്യേക വിമാനത്തിലാണ് ശിവകുമാര്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. വിമത എംഎല്‍എമാര്‍ മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് ശിവകുമാര്‍ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന് തിരിച്ചടിയേകി രണ്ട് പേര്‍ കൂടി എംഎല്‍എ സ്ഥാനം രാജിവച്ചിട്ടുണ്ട്. ഇതോടെ ആകെ രാജിവച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ എണ്ണം 15 ആയി. രണ്ട് എംഎല്‍എമാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലെ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് എംടിബി നാഗരാജ്, കോണ്‍ഗ്രസ് എംഎല്‍എ സുധാകര്‍ എന്നിവരാണ് എംഎല്‍എ സ്ഥാനം രാജിവച്ചിരിക്കുന്നത്. സ്പീക്കര്‍ രമേശ് കുമാറിന് ഇവര്‍ നേരിട്ടെത്തി രാജിക്കത്ത് കൈമാറി. രാജിവച്ച രണ്ട് എംഎല്‍എമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ ഭരണപക്ഷത്തുനിന്ന് രാജിവച്ച എംഎല്‍എമാരുടെ എണ്ണം 15 ആയി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ളവരാണ് രാജിവച്ച രണ്ട് എംഎല്‍എമാരും.
Breaking News ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യ പുറത്ത്
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി സ്വീകരിക്കുന്നത് നീട്ടിയ സ്പീക്കറുടെ നടപടിയും ബിജെപി ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് സ്പീക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ സംഘം കാണും. രാവിലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
#KarnatakaPoliticalCrisis: Two more Congress MLAs submitted resignation to Speaker KR Ramesh Kumar on Wednesday. MTB Nagaraj (Hosakote MLA and Karnataka Housing Minister) and Dr Sudhakar K (Chikkaballapura MLA) are the latest to resign. @IndianExpress pic.twitter.com/woVkkH8UxL
— Ralph Alex Arakal (@ralpharakal) July 10, 2019
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.