Latest News

കലങ്ങി മറിഞ്ഞ് കന്നഡ രാഷ്ട്രീയം; കുമാരസ്വാമി തിരിച്ചെത്തി; അടുക്കാതെ എംഎല്‍എമാര്‍

രാജി വച്ച വിമത എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലിലാണ് തങ്ങുന്നത്

Karnataka political crisis, കർണാടക രാഷ്ട്രീയ പ്രതിസന്ധി, congress,കോൺഗ്രസ്, jds, ജെഡിഎസ്,bjpബിജെപി kumaraswami g parameswara,Karnataka, കര്‍ണാടക, congress, കോണ്‍ഗ്രസ്, jds, ജെഡിഎസ്, mla, എംഎല്‍എ, minister മന്ത്രി, iemalayalam, ഐഇ മലയാളം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. രാ​ജി​വെ​ച്ച മു​ഴു​വ​ൻ എം​എ​ൽ​എമാ​ർ​ക്കും മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തു. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തലവേദനയായിരിക്കുകയാണ്. രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം തുടരുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. വിമത എംഎല്‍എമാരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. എന്നാല്‍, എംഎല്‍എമാര്‍ വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പങ്കെടുക്കില്ലെന്നും രാജി പിന്‍വലിക്കില്ലെന്നും മുംബൈയിലുളള എംഎല്‍എമാര്‍ അറിയിച്ചു.

ജെഡിഎസ് എംഎല്‍എമാരുടെ അടിയന്തര യോഗം നടന്നെങ്കിലും കാര്യമായ തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി യോഗത്തില്‍ പങ്കെടുത്തു. വിദേശത്തായിരുന്ന കുമാരസ്വാമി കര്‍ണാടകയിലെത്തി. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ബെംഗളൂരുവിലെത്തിയത്. കുമാരസ്വാമി സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിയാണ് എംഎഎല്‍എമാര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നത്.

Read Also: ‘ഇത് ഓപ്പറേഷന്‍ താമര തന്നെ’; സര്‍ക്കാര്‍ വീഴില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നാണ് ബിജെപി പറയുന്നത്. 105 എംഎല്‍എമാരുടെ പിന്തുണയില്‍ അടുത്ത തീരുമാനം എന്താണെന്ന് ഉടന്‍ അറിയിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. ജൂലൈ 12 ന് ശേഷം ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

അതേസമയം, രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസില്‍ തന്നെ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ കള്ളന്‍ സിദ്ധരാമയ്യ ആണെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉണ്ട്. രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണം സിദ്ധരാമയ്യ ആണെന്നാണ് ഇവരുടെ വാദം. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുകയാണ്.

രാജി വച്ച വിമത എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലിലാണ് തങ്ങുന്നത്. ഇവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ഫലം കണ്ടില്ല. സര്‍ക്കാരിന് ഭീഷണി ഉണ്ടാകില്ല എന്നാണ് വിമത എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്‍പില്‍ പ്രതിഷേധിച്ചു. രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka political crisis congress jds mlas resignation jds bjp

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com