ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിക്കാനും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനും പ്രാർഥനകളും വഴിപാടുകളുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. ബി.എസ്.യെഡിയൂരപ്പ അടുത്ത മുഖ്യമന്ത്രിയാകാന്‍ വേണ്ടി ബിജെപിയുടെ കര്‍ണാടക എംപി ശോഭ കരന്ദ്‌ലജെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലെ 1001 പടികള്‍ കയറി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനും യെഡിയൂരപ്പ മുഖ്യമന്ത്രിയാകാനും വേണ്ടിയാണ് ബിജെപി വനിതാ എംപി പ്രാർഥനകള്‍ നടത്തിയത്.

Read Also: കര്‍ണാടക നിയമസഭയില്‍ ഉറങ്ങി എഴുന്നേറ്റ് ബിജെപി എംഎല്‍എമാര്‍; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവര്‍ണര്‍

അതേസമയം, വിധാന്‍ സൗധയില്‍ നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് തന്നെ നിലംപതിക്കുമെന്നും കുമാരസ്വാമി ഇന്ന് നടത്തുന്ന പ്രസംഗം അവസാന പ്രസംഗമായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

അതേസമയം, നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാര്‍. പക്വമായ തീരുമാനം താന്‍ എടുക്കുമെന്നും പക്ഷപാതമില്ലാതെയായിരിക്കും താന്‍ പ്രവര്‍ത്തിക്കുക എന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയാണ് എന്ന് പറഞ്ഞാണ് സ്പീക്കര്‍ സഭ ആരംഭിച്ചത്.

കോണ്‍ഗ്രസാകട്ടെ ഗവര്‍ണറുടെ ഇടപെടലിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. സ്പീക്കറുടെ അധികാരത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. ബിജെപിയുടെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് കത്തു നല്‍കിയിട്ടുണ്ട്. ജെ​ഡി​എ​സ്-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പിക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യിൽ​ തന്നെ തുടരുകയാണ് യെ​ഡി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി എം​എ​ൽ​എ​മാ​ർ. രാ​ത്രി​യി​ൽ പു​റ​ത്തു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ സ​ഭ​യി​ൽ​ത​ന്നെ ബി​ജെ​പി എം​ൽ​എ​മാ​ർ ത​ങ്ങി. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം സ്പീ​ക്ക​ർ കെ.​ആ​ർ.ര​മേഷ് കു​മാ​ർ ത​ള്ളു​ക​യും സ​ഭ പി​രി​യു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി എം​എ​ൽ​എ​മാ​ർ സ​ഭ​യ്ക്കു​ള്ളി​ൽ ധ​ർ​ണ ആ​രം​ഭി​ച്ച​ത്.

തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പിക്കു​ന്ന​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. സ​ർ​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പി​ച്ച് ത​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും യെ​ഡിയൂര​പ്പ പ​റ​ഞ്ഞു. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​നാ​യി സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook