ബംഗളൂരു: കർണാടകത്തിൽ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാൻ ആഹ്വാനം ചെയ്തെന്ന പരാതിയിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്. ചിത്രദുർഗ പൊലീസാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്. ബിജെപിയുടെ പരാതിയിലാണ് നടപടി.

രണ്ട് കോടി പേർക്ക് തൊഴിൽ എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കൾ മോദിയുടെ റാലിയിൽ കസേരകൾ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്നേഷ് ആഹ്വാനം ചെയ്തിരുന്നു. ഇതുചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്. ഗുജറാത്തിലെ വഡാഗാവില്‍ നിന്നുമുള്ള സ്വതന്ത്ര എംഎല്‍എയാണ് ജിഗ്നേഷ് മേവാനി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ