scorecardresearch

ഹിന്ദു - മുസ്ലീം ദമ്പതികളെന്ന് തെറ്റിദ്ധരിച്ചു; പൊലീസ് കോണ്‍സ്റ്റബിളിനും ഭാര്യയ്ക്കും നേരെ സദാചാര ആക്രമണം

പ്രതികള്‍ ഏതെങ്കിലും പ്രത്യേക ഹിന്ദു സംഘടനയോട് കൂറ് പുലര്‍ത്തുന്നുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ ഏതെങ്കിലും പ്രത്യേക ഹിന്ദു സംഘടനയോട് കൂറ് പുലര്‍ത്തുന്നുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

author-image
WebDesk
New Update
crime|up

ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്

ബെംഗളൂവരു: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ രണ്ട് ഹിന്ദു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. തുമ്പെ സ്വദേശികളായ മനീഷ് പൂജാരി, മഞ്ജുനാഥ് ആചാര്യ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഏതെങ്കിലും പ്രത്യേക ഹിന്ദു സംഘടനയോട് കൂറ് പുലര്‍ത്തുന്നുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Advertisment

പോലീസ് പറയുന്നതനുസരിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ ഹനുമന്തപ്പ കുമാറിനെ മുസ്ലീമാണെന്ന് കരുതുകയും രാത്രി 10 മണിയോടെ ഒരു ഹിന്ദു സ്ത്രീയോടൊപ്പം നടന്നതിന് ചോദ്യം ചെയ്യുകയും ചെയ്തു, എന്നാല്‍ ഒപ്പമുള്ള സ്ത്രീ തന്റെ ഭാര്യയാണെന്നും ഇരുവരും ഹിന്ദുക്കളാണെന്നും കുമാര്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ബണ്ട്വാള്‍ താലൂക്കിലെ ബിസി റോഡിലാണ് സംഭവം.

താന്‍ ഒരു പോലീസ് കോണ്‍സ്റ്റബിളാണെന്നും ഏതാനും മീറ്റര്‍ അകലെ താമസിക്കുന്ന ഭാര്യയുടെ സഹോദരിയെ വീട്ടില്‍ ഇറക്കിവിട്ട ശേഷം തിരിച്ചുവരുകയാണെന്നും പറഞ്ഞെങ്കിലും അക്രമികള്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും പ്രതികള്‍ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ഹനുമന്തപ്പ കുമാര്‍ ബന്തല്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതികള്‍ക്കെതിരെ സെക്ഷന്‍ 341 (തെറ്റായ നിയന്ത്രണം), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെയുള്ള ബോധപൂര്‍വമായ ശ്രമം), 354 (ഡി) (പിന്തുടരല്‍), 354 (എ) (ലൈംഗികത) കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Crime Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: