‘ഇത് മോശം വിധി’; സുപ്രീം കോടതി വിധിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ്

വിമത എംഎല്‍എമാരില്‍ ഒരാളായ രാമലിംഗ റെഡ്ഡി നിയമസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ചുള്ളതായാണ് റിപ്പോര്‍ട്ട്

ബെംഗളൂരു: വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് രംഗത്ത്. നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്ന വിധിയാണ് സുപ്രീം കോടതിയുടേതെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു. ഇതൊരു മോശം വിധിയാണ്. കുതിരക്കച്ചവടത്തെ സംരക്ഷിക്കുന്ന വിധിയാണ് സുപ്രീം കോടതിയുടേത്. അധികാര വികേന്ദ്രീകരണത്തിലുള്ള കടന്നുകയറ്റമാണ് ഈ വിധിയെന്നും ഗുണ്ടു റാവു ട്വീറ്റ് ചെയ്തു.

കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തി. സുപ്രീം കോടതി വിധി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. വിമതര്‍ നിയമസഭയില്‍ എത്തണമെന്ന് നിര്‍ബന്ധിക്കരുതെന്ന സുപ്രീം കോടതി പരാമര്‍ശം അതിനു തെളിവാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Read Also: ആരും കാത്തിരിക്കണ്ട, വിമത എംഎല്‍എമാര്‍ നാളെ വിധാന്‍ സൗധയിലെത്തില്ല

അതേസമയം, വിമത എംഎല്‍എമാരില്‍ ഒരാളായ രാമലിംഗ റെഡ്ഡി നിയമസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ചുള്ളതായാണ് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് വിമത എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഭയിലെ ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷം ഇല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കുക തന്നെ വേണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പ പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഭരണഘടനയുടെ വിജയമാണിത്. വിമത എംഎല്‍എമാരും വിജയിച്ചിരിക്കുന്നു എന്നും യെഡിയൂരപ്പ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

Read Also: ലിപ് ലോക്ക് പറ്റില്ല; ‘ഡിയർ കോമ്രേഡി’നോട് നോ പറഞ്ഞ് സായ് പല്ലവി

നാളെയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും. വിമത എംഎല്‍എമാരുടെ നിലപാട് ഏറെ സുപ്രധാനമാണ്. എന്നാല്‍, വിമത എംഎല്‍എമാര്‍ നിയമസഭയില്‍ എത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് തിരിച്ചടിയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനായി എത്തണമെന്ന് വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka pcc against supreme court verdict mlas resignation

Next Story
കോഴിയും മുട്ടയും വെജിറ്റേറിയന്‍ ആയി കണക്കാക്കണമെന്ന് ശിവസേന എംപി
The moderation of comments is automated and not cleared manually by malayalam.indianexpress.com