‘പന്ത് സ്പീക്കറുടെ കോര്‍ട്ടില്‍’; വിമത എംഎല്‍എമാരുടെ കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനം സ്പീക്കർക്ക് എടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു

SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡൽഹി: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്നും സ്പീക്കറുടെ അവകാശത്തില്‍ കൈ കടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

‘സമയോചിതമായി സ്പീക്കര്‍ തീരുമാനമെടുക്കണം. പക്ഷെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാർ പങ്കെടുക്കണമെന്ന് സ്പീക്കർക്ക് നിര്‍ബന്ധിക്കാനാവില്ല. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം എടുക്കുന്നത് വരെ എംഎൽഎമാരെ സഭാ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്‌പീക്കർക്ക് എപ്പോൾ വേണം എങ്കിലും തീരുമാനം എടുക്കാം. ഇത്ര സമയത്തിനുളളില്‍ തീരുമാനം എടുക്കണമെന്ന് സ്‌പീക്കറോട് ഉത്തരവിടാൻ കഴിയില്ല,’ കോടതി വ്യക്തമാക്കി.

വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനം സ്പീക്കർക്ക് എടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം തീരുമാനം അറിയിക്കാനാണ് സ്‌പീക്കറോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചിരുന്നത്. ഇതിനിടെ രണ്ട് വിമത എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചു. എം.ടി.ബി.നാഗരാജ്, കെ.സുധാകര്‍ എന്നിവരെയാണ് സ്പീക്കര്‍ വളിപ്പിച്ചത്. വൈകിട്ട് 3.30ന് സ്പീക്കറുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ച 15 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുള്ളതാണ് ഹര്‍ജി. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എംഎൽഎമാരുടെ രാജിക്കത്തുകളിൽ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം സ്പീക്കര്‍ നേരത്തെ തള്ളിയിരുന്നു.

Read Also: കർണാടക: രാജിക്കാര്യം പുനഃരാലോചിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ എം.ടി.ബി നാഗരാജ്

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക എന്ന് സ്പീക്കര്‍ അറിയിച്ചു. കാര്യോപദേശക സമിതി യോഗത്തിന് ശേഷമാണ് സ്പീക്കറുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി വിധാന്‍ സൗധയില്‍ അറിയിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka mla resignation final decision final decision today by speaker

Next Story
കുല്‍ഭൂഷണ്‍ വരുന്നതും കാത്ത് ഇന്ത്യ; നാട്ടിലേക്ക് വിട്ടയക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്Kulbhushan Jadhav, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com