ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സെൽഫി എടുക്കാൻ വന്ന വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച് കര്‍ണാടക മന്ത്രി. സംസ്ഥാനത്തെ വൈദ്യുതിമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറാണ് വിദ്യാർഥിയുടെ ഫോൺ അടിച്ചു തെറിപ്പിച്ചത്.
ബെല്‍ഗാം കോളേജില്‍ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് നേരെ മന്ത്രി കൈയ്യോങ്ങുകയായിരുന്നു. വിദ്യാര്‍ഥിയുടെ കൈയ്യില്‍ മന്ത്രി വീശിയടിക്കുന്നതും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളുമായി സംസാരം തുടരുകയും ചെയ്തു.
#WATCH Karnataka Min DK Shivkumar hits a man who was taking a selfie during a child rights event at a college in Belgaum (Mobile Video) pic.twitter.com/Sc2jMyK08a
— ANI (@ANI) November 20, 2017
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. താൻ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ എങ്ങനെയാണ് ഒരാൾക്ക് സെൽഫി എടുക്കാൻ സാധിക്കുക, സമാന്യ ബോധം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു.