യുവാവിന്റെ മൃതദേഹം തലയറുത്ത നിലയിൽ; കൊലപാതകത്തിന് വലതുപക്ഷ സംഘടനയുമായി ബന്ധമെന്ന് സംശയം

മറ്റൊരു സമുദായത്തിൽ പെട്ട പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്

arbaaz-karnataka
അർബാസ്

ബെംഗളൂരു: കർണാടകയിൽ സെപ്റ്റംബർ 28 ന് റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വലതുപക്ഷ സംഘടനയ്ക്ക് പങ്കുണ്ടെന്ന് സംശയവുമായി പൊലീസ്. യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. യുവാവിന് മറ്റൊരു സമുദായത്തിൽ പെട്ട പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്.

ബെലഗാവി ജില്ലയിലെ അസം നഗറിൽ താമസിക്കുന്ന അർബാസ് മുല്ല (25) എന്ന യുവാവാണ് മരിച്ചത്.

തന്റെ മകനെ വലതുപക്ഷ സംഘടനയിലെ അംഗങ്ങൾ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അർബാസിന്റെ മാതാവ് പരാതി നൽകിയിരുന്നു “അർബാസ് മറ്റൊരു സമുദായത്തിൽ പെട്ട ഒരു പെൺകുട്ടിയുമായി ബന്ധത്തിലായിരുന്നു. മുമ്പും ഭീഷണി ഉണ്ടായിരുന്നതായി അർബാസിന്റെ മാതാവ് പറഞ്ഞു. ഒരു പ്രാദേശിക സാമൂഹ്യ പ്രവർത്തകൻ അയാളെ വെറുതെ വിടാനായി പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു,

തുടക്കത്തിൽ, സംഭവത്തിൽ റെയിൽവേ പോലീസ് കേസ് എടുക്കുകയും ഒരു കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അവർ കേസ് ജില്ലാ പോലീസിന് കൈമാറി.

Also Read: രക്തധമനികള്‍ മുറിഞ്ഞു, മരണം രക്തം വാര്‍ന്ന്; നിതിനാമോളുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട്

പ്രാഥമിക അന്വേഷണത്തിൽ അർബാസിനെ ചിലർ വിളിച്ചുവരുത്തിയെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് വഴക്കുണ്ടായെന്നും പിന്നീട് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചുവെന്നും കണ്ടെത്തി. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka man death beheaded railway tracks right wing outfit

Next Story
‘പഞ്ചാബിലെ കോൺഗ്രസ് സിദ്ദുവിന്റെ കോമിക് ഡ്രാമയിൽ പെട്ടു;’ രൂക്ഷ വിമർശനവുമായി അമരീന്ദർAmarinder Singh, Randeep surjewala, Harish Rawat, Navjot singh sidhu, Punjab Congress crisis, Punjab crisis, Punjab news, indian express, പഞ്ചാബ്, കോൺഗ്രസ്, അമരീന്ദർ, അമരീന്ദർ സിങ്, Malayalam News, News in Malayalam, Malayalam Latest News, Latest News in Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com