/indian-express-malayalam/media/media_files/2khILJUTyDQKMxNm7Pak.jpg)
യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്
കുട്ടികൾ പൂന്തോട്ടത്തിൽ നിന്ന് പൂ പറിച്ചതിൽ രോക്ഷാകുലനായ യുവാവ് അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു. തിങ്കളാഴ്ച കർണാടക ബെലഗാവി ജില്ലയിലാണ് സംഭവം. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ സമിപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസുർത്തെ ഗ്രാമത്തിലെ അംഗൻവാടിയിൽ സഹായിയായി ജോലിചെയ്തിരുന്ന സുഗന്ധ മോറെ എന്ന 50 കാരിക്കാണ് മാരകമായി പരിക്കേറ്റത്. അംഗൻവാടിക്ക് സമീപത്തായി താമസിക്കുന്ന കല്യാൺ മോർ എന്നയാൾ അക്രമിച്ചതായാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും സുഗന്ധ മോറെയുടെ ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച അങ്കണവാടിയിലെ കുട്ടികൾ പുറത്ത് കളിക്കുന്നതിനിടയിൽ സമീപവാസിയായ കല്യാണിന്റെ വീട്ടിൽ നിന്ന് പൂക്കൾ പറിച്ചു, ഇതിൽ പ്രകോപിതനായ പ്രതി കുട്ടികളെ മർദിക്കാൻ ശ്രമിച്ചെങ്കിലും സുഗന്ധ ഇടപെട്ട് തടയുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി വീട്ടിൽ നിന്ന് അരിവാൾ എടുത്തുകൊണ്ടു വരികയും അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് അറുക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കാക്കത്തി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചെന്നും. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.