ബെംഗലുരു: സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്ക് മത്സരിച്ച കർണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ആണ് ഇന്ന് പുറത്തുവരിക. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണി തുടങ്ങി.

കർണ്ണാടകത്തിൽ ബിജെപി ക്ക് ബദലായി സഖ്യത്തിലൂടെ ഭരണം പിടിച്ചെടുത്ത കോൺഗ്രസും ജെഡിഎസും തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിലും ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി.

ജനതാദൾ എസ് – ബിജെപി സഖ്യമാണ് നേരത്തെ മൈസുരു ഭരിച്ചത്. ശിവമൊഗ, തുംകുരു എന്നിവിടങ്ങളിലെ ഫലവും പ്രധാനമാണ്. സംസ്ഥാന ഭരണം നഷ്ടപ്പെട്ട ബിജെപി ജനപിന്തുണ തങ്ങൾക്കാണെന്ന് തെളിയിക്കാനുളള അവസരമായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണ്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് നിലയും സീറ്റ് നിലയും കോൺഗ്രസ്-ജെഡിഎസ് സഖ്യരാഷ്ട്രീയത്തിൽ പുതിയ തീരുമാനങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook