ബെംഗളുരു: കര്‍ണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയങ്ങള്‍ നേടി സിപിഐഎം. പാര്‍ട്ടി പിന്തുണയോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ 732 സ്ഥാനാര്‍ഥികളില്‍ 231 സ്ഥാനാര്‍ഥികളാണ് വിജയം നേടിയത്. പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനത്ത് പുതുതായി ചിലയിടങ്ങളില്‍ സാന്നിധ്യമറിയിച്ചാണ് സിപിഐഎം മുന്നേറ്റം.
മിക്ക സീറ്റുകളിലും നിസാരമായ വ്യത്യാസത്തിലാണ‌് എതിർ സ്ഥാനാർഥികൾ വിജയിച്ചത‌്. ആകെയുള്ള 30 ജില്ലകളിൽ 20 എണ്ണത്തിലും പാർട്ടി പിന്തുണയോടെ സ്ഥനാർഥികൾ തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇതിൽ 18 ജില്ലകളിലും പാർട്ടി പിന്തുണയുള്ള സ്ഥനാർഥികൾ വിജയം നേടി.
Read More: എല്‍ഡിഎഫില്‍ തന്നെ തുടരും; കോണ്‍ഗ്രസ് എസിൽ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എ. കെ ശശീന്ദ്രന്‍
ബാഗേപള്ളിയിൽ മൂന്ന‌് പഞ്ചായത്തുകളിൽ സിപിഎം ഭരണം നേടി. ഇവിടെയുള്ള രണ്ട‌് പഞ്ചായത്തുകളിൽ കൂടി മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായ സിപിഎം ഭരണത്തിലെത്തും. ഗുൽബർഗയിൽ രണ്ട‌് പഞ്ചായത്തുകളിലും സിപിഐ എം ഭരണം നടത്തും. കൊപ്പള, ഗദക‌്, കോലാർ, ഗുൽബർഗ ജില്ലകളിലെ പാരമ്പര്യ ബിജെപി, കോൺഗ്രസ‌് സീറ്റുകളിലാണ‌് സിപിഎം അട്ടിമറി വജയം നേടിയത‌്.
കൊപ്പള, ഗദക്, കോലാര്‍, ഗുല്‍ബര്‍ഗ ജില്ലകളില്‍ ബിജെപിയുയെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ പിടിച്ചാണ് വിജയിച്ചത്. ബാഗേപള്ളിയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത പാര്‍ട്ടി രണ്ട് പഞ്ചായത്തുകളില്‍ മറ്റുള്ളവരുടെ പിന്തുണയോടെയുള്ള ഏറ്റവും വലിയ കക്ഷിയായി ഭരണത്തിലേറും. കഴിഞ്ഞ തവണ ഇവിടെ എട്ട് പഞ്ചായത്തുകളിലാണ് സിപിഎം ഭരണമുണ്ടായിരുന്നത്. അതേസമയം വളരെക്കുറവ് വോട്ടുകള്‍ക്കാണ് പാര്‍ട്ടി പിന്തുണയോടെയുള്ള സ്ഥാനാര്‍ഥികളുടെ പരാജയം.
ചിക‌്ബല്ലാപുരയിൽ 83 സീറ്റുകളും കൽബുർഗിയിൽ 37 സീറ്റുകളും പാർട്ടി നേടി. കൊപ്പളയിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ആറ‌് സീറ്റ‌് ഇത്തവണ 21 ആയി ഉയർത്തി. മൂന്ന‌് സീറ്റ‌് ഉണ്ടായിരുന്ന ഉത്തര കന്നടയിൽ ഇത്തവണ 14 സീറ്റുകളാണ‌് പാർട്ടി നേടിയത‌്. 6 സീറ്റുണ്ടായിരുന്ന ഉഡുപ്പിയിൽ ഇത്തവണ നേട്ടം 11 സീറ്റിലാണ‌്. യദഗിരിയിലും 11 സീറ്റുകൾ നേടി. രണ്ട‌് സീറ്റുണ്ടായിരുന്ന മാണ്ഡ്യയിൽ ഇത്തവണ 7 സീറ്റുകളുണ്ട‌്. റായ‌്ച്ചൂർ, വിജയാപുരയിലും 7 സീറ്റു വീതം ഉണ്ട‌്. ദക്ഷിണകന്നഡയിൽ 6 സീറ്റാണ‌് പാർട്ടി നേടിയത‌്.
ഡിസംബര്‍ 22 നും 27 നുമായി രണ്ട് ഘട്ടങ്ങളായി നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിദറില്‍ ഒഴികെ മറ്റെല്ലായിടത്തും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5728 ഗ്രാമപഞ്ചായത്തുകളിലെ 83616 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.