ബെംഗളൂരു: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സർവ്വേ ഫലം. എന്നാൽ ബിജെപി ബലാബലം നിൽക്കുമെന്നും ഒടുവിൽ ജനതാദൾ എസിന്റെ പിന്തുണ ലഭിക്കുന്നവർ ഭരണത്തിലേറുമെന്നും ടിവി 9-സീ വോട്ടർ സർവ്വേ ഫലം പറയുന്നു.

224 അംഗ നിയമസഭയിൽ 113 എന്ന കേവലഭൂരിപക്ഷം നേടാൻ കോൺഗ്രസിനോ ബിജെപിക്കോ സാധിക്കില്ല. 102 സീറ്റ് നേടി കോൺഗ്രസാവും മുന്നിലെത്തുക. അതേസമയം, ബിജെപി 96 സീറ്റ് നേടി നില മെച്ചപ്പെടുത്തും. ജനതാദൾ എസ് 25 സീറ്റ് നേടും. ഇവരുടെ പിന്തുണയോടെയേ മുഖ്യധാര കക്ഷികൾക്ക് ഭരണത്തിലെത്താനാകൂവെന്നാണ് അഭിപ്രായ സർവ്വേയിലെ ഫലം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോൺഗ്രസിന് ലഭിച്ചിരുന്നു. 122 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. ബിജെപിയും ജനതാദൾ എസും 40 സീറ്റുകൾ വീതം നേടി രണ്ടാമതെത്തി. എന്നാൽ പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദി തരംഗത്തിൽ കോൺഗ്രസ് പിന്നിലായി. 28 ലോക്‌സഭ മണ്ഡലങ്ങളിൽ ഒൻപതെണ്ണം മാത്രമാണ് കോൺഗ്രസിനെ തുണച്ചത്. രണ്ട് സീറ്റ് ജനതാദൾ നേടിയപ്പോൾ ബാക്കിയുള്ള 17 സീറ്റും ബിജെപിക്കായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ