scorecardresearch
Latest News

Karnataka Election Results 2018: Congress-JDS Alliance: കര്‍ണാടകയിൽ ജെഡിഎസ് മുഖ്യന്‍, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി, മന്ത്രിമാരുടെ എണ്ണത്തിലും ധാരണ

Karnataka Election Results 2018: Congress-JDS Alliance: ജനതാദളിന് പതിനാലും കോണ്‍ഗ്രസിന് ഇരുപത്തിനാല് മന്ത്രിമാരാകും

Karnataka Election Results 2018: Congress-JDS Alliance: കര്‍ണാടകയിൽ ജെഡിഎസ് മുഖ്യന്‍, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി, മന്ത്രിമാരുടെ എണ്ണത്തിലും ധാരണ

Karnataka Election Results 2018: Congress-JDS Alliance: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്നതിന് മുന്‍പ്‌ തന്നെ കര്‍ണാടകത്തില്‍ അധികാര രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ സജീവം. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനതാദളിന് പിന്തുണ നല്‍കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം. ഇരു പാര്‍ട്ടികളും മന്ത്രിസഭാ രൂപീകരണത്തിലടക്കം ധാരണയിലെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം ജനതാദളിന്റെ എച്ച്.ഡി.കുമാരസ്വാമിക്ക് നല്‍കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനാക്കും. ജനതാദളിന് പതിനാലും കോണ്‍ഗ്രസിന് ഇരുപത്തിനാല് മന്ത്രിമാരുമാകും എന്നാണ് ധാരണ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക്‌ ഘെഹ്ലോട്ട് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിസഭാ രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്.

അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപി നേതാക്കളും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സന്നദ്ധത അറിയിക്കും. ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനവും നിര്‍ണായകമാകും. എന്തിരുന്നാലും വലിയ കുതിരക്കച്ചവടങ്ങള്‍ക്കാണ് വരും ദിവസങ്ങളില്‍ കര്‍ണാടക സാക്ഷ്യംവഹിക്കുക.

ജനതാദളിനോടോ കോണ്‍ഗ്രസിനോടോ ഒപ്പം ചേര്‍ന്ന് അധികാരം രൂപീകരിക്കാനില്ല എന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയിരുന്ന ബി.എസ്.യെഡിയൂരപ്പയുടെ പ്രതികരണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka jds gets chief minister deputy to congress