ബെം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ലെ ജയനഗർ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ എസ് സ്ഥാനാർത്ഥിയെ പിൻവലിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥിയായിരുന്ന ബിഎൻ വിജയകുമാർ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.

ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജനതാദളിന്റെ തീരുമാനം. ഇവിടെ കല ഗൗഡയായിരുന്നു ജെഡിഎസിന്റെ സ്ഥാനാർത്ഥി.

നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ സഖ്യത്തിലായ കോൺഗ്രസും ജെഡിഎസും ഭൂരിപക്ഷം ഉയർത്താനുളള ശ്രമത്തിലാണ്.

ബി​ജെ​പി​യു​ടെ ഉരുക്കുകോട്ടയാണ് ജ​യ​ന​ഗ​ർ.  ഇവിടെ കഴിഞ്ഞ നഗരസഭ (ബിബിഎംപി) തിരഞ്ഞെടുപ്പിൽ ഏ​ഴു വാ​ർ​ഡു​ക​ളി​ൽ ആ​റി​ലും ബി​ജെ​പി​യു​ടെ കൗ​ൺ​സി​ല​ർ​മാ​രാ​ണ് വിജയിച്ചത്. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook